NIA raids in Tamil Nadu and Puducherry; Three arrested with fake Aadhaar cards in Chennai, suspected to be terrorists; The National Investigation Agency said more investigations and arrests would follow in the coming days
ചെന്നൈ: തമിഴ്നാട്ടിലും പുതുചേരിയിലും എൻഐഎ റെയ്‌ഡ്. ചെന്നൈയിൽ നിന്ന് മൂന്ന് ബംഗ്ലാദേശി പൗരൻമാർ പിടിയിലായി. ഷബാബുദീൻ, മുന്ന, മിയാൻ എന്നിവരാണ് അറസ്റ്റിലായത്. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തു. ചെന്നൈയിൽ മൂന്ന് സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. പെരുമ്പാക്കം, പടപ്പായി, പള്ളിക്കരണൈ എന്നിവിടങ്ങളിലാണ് റെയ്‌ഡ് നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന.
ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ചെന്നൈയിൽ താമസിച്ചിരുന്നത്. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായവർ ഭീകരർ ആണെന്നാണ് സംശയം. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണവും അറസ്റ്റും ഉണ്ടാകും.
കൊല്ലം : ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് കട്ടിളപ്പാളി കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവര് 14 ദിവസത്തെ റിമാന്‍ഡിൽ .…
കൊല്ലം : ശബരിമല സ്വർണക്കൊള്ളയിൽ അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്ന് പ്രത്യേക അന്വേഷണ സംഘം. റിമാൻഡ് റിപ്പോർട്ടിലാണ്…
ദില്ലി : ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ക്രിക്കറ്റ് തർക്കങ്ങൾക്കിടയിൽ ബംഗ്ലാദേശ് ക്രിക്കറ്റ് താരങ്ങൾക്ക് തിരിച്ചടിയായി ഇന്ത്യൻ കായിക…
വാഷിംഗ്ടൺ : ഇലോൺ മസ്‌കിന്റെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ എക്‌സ്‌എഐ (xAI) കനത്ത സാമ്പത്തിക നഷ്ടത്തിലെന്ന് റിപ്പോർട്ടുകൾ. വരുമാനത്തിൽ വർദ്ധനവുണ്ടായിട്ടും,…
ശബരിമല സ്വർണക്കൊള്ളയിൽ കേസെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഇസിഐആർ രജിസ്റ്റർ ചെയ്തു. ഒരു കേസിൽ കള്ളപ്പണം വെളുപ്പിക്കൽ നടന്നിട്ടുണ്ടെന്ന് പ്രാഥമികമായി ബോധ്യപ്പെട്ടാൽ…
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ തന്നെ കുടുക്കിയതാണെന്ന് ഇന്ന് അറസ്റ്റിലായ തന്ത്രി കണ്ഠരര് രാജീവര്. വൈദ്യപരിശോധന പൂർത്തിയാക്കി കൊല്ലം വിജിലൻസ്…