Saturday, May 18, 2024
spot_img

തമിഴ്നാട്ടിലും പുതുച്ചേരിയിലും എൻഐഎ റെയ്‌ഡ്‌; ചെന്നൈയിൽ വ്യാജ ആധാർ കാർഡുകളുമായി മൂന്ന് പേർ പിടിയിൽ, അറസ്റ്റിലായവർ ഭീകരരെന്ന് സംശയം; വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണവും അറസ്റ്റും ഉണ്ടാകുമെന്ന് ദേശീയ അന്വേഷണ ഏജൻസി

ചെന്നൈ: തമിഴ്നാട്ടിലും പുതുചേരിയിലും എൻഐഎ റെയ്‌ഡ്‌. ചെന്നൈയിൽ നിന്ന് മൂന്ന് ബം​ഗ്ലാദേശി പൗരൻമാർ പിടിയിലായി. ഷബാബുദീൻ, മുന്ന, മിയാൻ എന്നിവരാണ് അറസ്റ്റിലായത്. ത്രിപുരയിലെ മേൽവിലാസത്തിൽ എടുത്ത വ്യാജ ആധാർ കാർഡുകളും കണ്ടെടുത്തു. ചെന്നൈയിൽ മൂന്ന് സ്ഥലങ്ങളിലാണ് എൻഐഎ പരിശോധന നടത്തിയത്. പെരുമ്പാക്കം, പടപ്പായി, പള്ളിക്കരണൈ എന്നിവിടങ്ങളിലാണ് റെയ്‌ഡ്‌ നടന്നത്. ഇന്ന് പുലര്‍ച്ചെയായിരുന്നു പരിശോധന.

ഉത്തരേന്ത്യക്കാരെന്ന വ്യാജേനയാണ് മൂന്ന് പേരും ചെന്നൈയിൽ താമസിച്ചിരുന്നത്. ഇവർക്ക് നിരോധിക്കപ്പെട്ട സംഘടനകളുമായി ബന്ധമുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. പിടിയിലായവർ ഭീകരർ ആണെന്നാണ് സംശയം. വരും ദിവസങ്ങളിൽ കൂടുതൽ അന്വേഷണവും അറസ്റ്റും ഉണ്ടാകും.

Related Articles

Latest Articles