ദില്ലി: നിരോധിത ഭീകരസംഘടനയായ ജമാഅത്ത്-ഇ- ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി. ജമ്മു കശ്മീരിലെ സംസ്ഥാന അന്വേഷണ ഏജൻസി നാല് ജില്ലകളിലായാണ് റെയ്ഡ് നടത്തിയത്. ജമാത്ത്-ഇ- ഇസ്ലാമിയുടെ അനുബന്ധ സംഘടനയായ ഫലാഹ്-ഇ-ആം ട്രസ്റ്റുമായി ബന്ധപ്പെട്ട ഇടങ്ങളിലും ഏജൻസി തിരച്ചിൽ നടത്തിയിരുന്നു.
വടക്കൻ കശ്മീരിലെ ബാരാമുള്ളയിലെ സോപോറിലെ സലാമതാബാദ് മേഖല, ശ്രീനഗറിലെ നൗഗാം ചൗക്ക്, ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ബസ് സ്റ്റാൻഡ്, കുൽഗാം മെയിൻ ബസാർ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് എൻ ഐ എ പരിശോധന നടത്തിയത്. ശ്രീനഗറിലെ പ്രത്യേക കോടതിയുടെ നിർദ്ദേശ പ്രകാരമാണ് തിരച്ചിൽ നടത്തിയത്.
2019 മാർച്ചിൽ കേന്ദ്ര സർക്കാർ ജമാത്ത്-ഇ-ഇസ്ലാമിയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചിരുന്നു. ജൂണിൽ ഫലാഹ്-ഇ-ആം ട്രസ്റ്റിന് കീഴിലുള്ള സ്‌കൂളുകൾ അടച്ചുപൂട്ടാനും നിർദ്ദേശിച്ചിരുന്നു. സ്‌കൂൾ അധികൃതരിൽ പലരും നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ളവരാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിദ്യാർത്ഥികളെ ഭീകരവാദികളാക്കാൻ ശ്രമിക്കുന്നതായി രഹസ്യ വിവരവും ലഭിച്ചിരുന്നു. തുടർന്നാണ് ഏജൻസി പരിശോധ നടത്തിയത്.
തിരുവനന്തപുരം : കേരള സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്യാമ്പസുകളില്‍ രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി തടയാന്‍ ലക്ഷ്യമിട്ടുള്ള കരട് മാര്‍ഗരേഖ പുറത്തുവന്നതോടെ കലാലയ…
ലക്‌സംബര്‍ഗ് / സാന്‍ ഫ്രാന്‍സിസ്‌കോ : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ഡാറ്റാ സെന്ററുകളും എഐ ഏജന്റുകളും തമ്മിലുള്ള…
കൊല്ലം : മാതാ അമൃതാനന്ദമയി മഠത്തിന്റെ ഈ വര്‍ഷത്തെ അമൃതകീര്‍ത്തി പുരസ്‌കാരത്തിന് മുന്‍ ഗവര്‍ണറും അഭിഭാഷകനും ഗ്രന്ഥകാരനുമായ അഡ്വ. പി.എസ്.…
വയനാട് മൂങ്ങനാനിയിലെ ആഡംബര മാളികയില്‍ നിന്ന് വന്‍തോതില്‍ വിദേശമദ്യം പിടികൂടിയ കേസ് വലിയ ചര്‍ച്ചയായിരിക്കുകയാണ്. റിപ്പോര്‍ട്ടര്‍ ചാനല്‍ എംഡി ആന്റോ…
ദില്ലി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ (DUSU) തിരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ (ABVP) സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട…
ലോക കായിക ഭൂപടത്തിൽ നവഭാരതത്തിന്റെ അനിഷേധ്യമായ കുതിപ്പിന് അടിവരയിട്ടുകൊണ്ട് 20-ാമത് ഏഷ്യൻ ഗെയിംസിന് ജപ്പാനിലെ നഗോയയിൽ ഉജ്ജ്വല തുടക്കം. ജപ്പാൻ…