Monday, May 20, 2024
spot_img

ജമ്മുകശ്മീരിലെ ജമാഅത്ത്-ഇ- ഇസ്ലാമിയ്ക്ക് കീഴിലുള്ള സ്ഥാപനങ്ങളിൽ എൻ ഐ എ റെയ്ഡ്; പരിശോധന ശ്രീനഗറിലെ പ്രത്യേക കോടതിയുടെ നിർദ്ദേശപ്രകാരം

ദില്ലി: നിരോധിത ഭീകരസംഘടനയായ ജമാഅത്ത്-ഇ- ഇസ്ലാമിയുടെ ഉടമസ്ഥതയിലുള്ള സ്ഥലങ്ങളിൽ പരിശോധന നടത്തി. ജമ്മു കശ്മീരിലെ സംസ്ഥാന അന്വേഷണ ഏജൻസി നാല് ജില്ലകളിലായാണ് റെയ്ഡ് നടത്തിയത്. ജമാത്ത്-ഇ- ഇസ്ലാമിയുടെ അനുബന്ധ സംഘടനയായ ഫലാഹ്-ഇ-ആം ട്രസ്റ്റുമായി ബന്ധപ്പെട്ട ഇടങ്ങളിലും ഏജൻസി തിരച്ചിൽ നടത്തിയിരുന്നു.

വടക്കൻ കശ്മീരിലെ ബാരാമുള്ളയിലെ സോപോറിലെ സലാമതാബാദ് മേഖല, ശ്രീനഗറിലെ നൗഗാം ചൗക്ക്, ദക്ഷിണ കശ്മീരിലെ അനന്ത്‌നാഗ് ബസ് സ്റ്റാൻഡ്, കുൽഗാം മെയിൻ ബസാർ എന്നിവിടങ്ങളിലെ ഓഫീസുകളിലാണ് എൻ ഐ എ പരിശോധന നടത്തിയത്. ശ്രീനഗറിലെ പ്രത്യേക കോടതിയുടെ നിർദ്ദേശ പ്രകാരമാണ് തിരച്ചിൽ നടത്തിയത്.

2019 മാർച്ചിൽ കേന്ദ്ര സർക്കാർ ജമാത്ത്-ഇ-ഇസ്ലാമിയെ അഞ്ച് വർഷത്തേക്ക് നിരോധിച്ചിരുന്നു. ജൂണിൽ ഫലാഹ്-ഇ-ആം ട്രസ്റ്റിന് കീഴിലുള്ള സ്‌കൂളുകൾ അടച്ചുപൂട്ടാനും നിർദ്ദേശിച്ചിരുന്നു. സ്‌കൂൾ അധികൃതരിൽ പലരും നിരോധിത ഭീകര സംഘടനയുമായി ബന്ധമുള്ളവരാണെന്നും അന്വേഷണത്തിൽ തെളിഞ്ഞിരുന്നു. വിദ്യാർത്ഥികളെ ഭീകരവാദികളാക്കാൻ ശ്രമിക്കുന്നതായി രഹസ്യ വിവരവും ലഭിച്ചിരുന്നു. തുടർന്നാണ് ഏജൻസി പരിശോധ നടത്തിയത്.

Related Articles

Latest Articles