മുംബൈ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിലെ കെമിസ്റ്റായ ഉമേഷ് കോൽഹെയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ ഇത് ആഘോഷിക്കാൻ വേണ്ടി ഇവർ പ്രത്യേക പാർട്ടി സംഘടിപ്പിച്ചിരുന്നുവെന്ന് എൻഐഎ മുംബൈ സ്‌പെഷ്യൽ കോടതിയിൽ പറഞ്ഞു. ബിരിയാണി പാർട്ടിയാണ് കൊലപാതകികൾ നടത്തിയത്.
അമരാവതിയിൽ നിന്ന് അറസ്റ്റിലായ പ്രതികളായ മൗലവി മുഷ്ഫിഖ് അഹമ്മദ് (41), അബ്ദുൾ അർബാസ് (23) എന്നിവരെ കസ്റ്റഡിയിൽ ചോദിച്ചുകൊണ്ടാണ് എൻഐഎ ഇക്കാര്യം വെളിപ്പെടുത്തിയത്. ജഡ്ജി എകെ ലഹോട്ടിക്ക് മുന്നിൽ ഹാജരാക്കിയ പ്രതികളെ ഓഗസ്റ്റ് 12 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
കൊലപാതകത്തിന് ശേഷം ആഘോഷിക്കാൻ ഇവർ നടത്തിയ ബിരിയാണി പാർട്ടിയിൽ മുഷ്ഫിഖും അബ്ദുലും പങ്കെടുത്തു. പാർട്ടിയിൽ ആരെല്ലാം ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും എൻഐഎ പറഞ്ഞു. കൊലപാതകം നടത്താൻ പ്രതികൾക്ക് അഹമ്മദ് ലോജിസ്റ്റിക് പിന്തുണ നൽകിയപ്പോൾ അർബാസ് കുറ്റകൃത്യം നടത്തുന്ന സ്ഥലം നിരീക്ഷിച്ചു. കുറ്റകൃത്യം ചെയ്തതിന് ശേഷം മറ്റ് പ്രതികളെ ഇവർ സഹായിച്ചതായും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.
കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ഇർഫാൻ റഹ്ബർ ഹെൽപ്പ് ലൈൻ എന്ന സന്നദ്ധ സംഘടന നടത്തിയിരുന്നു. ഇതിലെ ഡ്രൈവറായിരുന്നു അബ്ദുൾ. ഇർഫാനാണ് കൊലപാതകം കൃത്യമായി പ്ലാൻ ചെയ്തത് എന്നും കണ്ടെത്തിയിട്ടുണ്ട്.
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന സുപ്രധാന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിക്കും എൻഡിഎ സഖ്യത്തിനും വൻ മുന്നേറ്റം. പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ,…
ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…
തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…
യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…
ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…
തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…