Sunday, May 19, 2024
spot_img

ഉമേഷ് കോൽഹേ യുടെ കൊലപാതകം ഭീകര പ്രവർത്തനം തന്നെ; നടപ്പാക്കിയത് അതിവിദഗ്ധമായി ആസൂത്രണം ചെയ്ത കൊലപാതകം; കൃത്യത്തിനു ശേഷം ബിരിയാണി പാർട്ടി നടത്തി പ്രതികൾ

മുംബൈ : ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ പിന്തുണച്ചതിന് അമരാവതിയിലെ കെമിസ്റ്റായ ഉമേഷ് കോൽഹെയെ മതമൗലികവാദികൾ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കൊലപാതകത്തിന് പിന്നാലെ ഇത് ആഘോഷിക്കാൻ വേണ്ടി ഇവർ പ്രത്യേക പാർട്ടി സംഘടിപ്പിച്ചിരുന്നുവെന്ന് എൻഐഎ മുംബൈ സ്‌പെഷ്യൽ കോടതിയിൽ പറഞ്ഞു. ബിരിയാണി പാർട്ടിയാണ് കൊലപാതകികൾ നടത്തിയത്.

അമരാവതിയിൽ നിന്ന് അറസ്റ്റിലായ പ്രതികളായ മൗലവി മുഷ്ഫിഖ് അഹമ്മദ് (41), അബ്ദുൾ അർബാസ് (23) എന്നിവരെ കസ്റ്റഡിയിൽ ചോദിച്ചുകൊണ്ടാണ് എൻഐഎ ഇക്കാര്യം വെളിപ്പെടുത്തിയത്. ജഡ്ജി എകെ ലഹോട്ടിക്ക് മുന്നിൽ ഹാജരാക്കിയ പ്രതികളെ ഓഗസ്റ്റ് 12 വരെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

കൊലപാതകത്തിന് ശേഷം ആഘോഷിക്കാൻ ഇവർ നടത്തിയ ബിരിയാണി പാർട്ടിയിൽ മുഷ്ഫിഖും അബ്ദുലും പങ്കെടുത്തു. പാർട്ടിയിൽ ആരെല്ലാം ഉണ്ടായിരുന്നുവെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും എൻഐഎ പറഞ്ഞു. കൊലപാതകം നടത്താൻ പ്രതികൾക്ക് അഹമ്മദ് ലോജിസ്റ്റിക് പിന്തുണ നൽകിയപ്പോൾ അർബാസ് കുറ്റകൃത്യം നടത്തുന്ന സ്ഥലം നിരീക്ഷിച്ചു. കുറ്റകൃത്യം ചെയ്തതിന് ശേഷം മറ്റ് പ്രതികളെ ഇവർ സഹായിച്ചതായും അന്വേഷണ ഏജൻസി കോടതിയെ അറിയിച്ചു.

കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനായ ഇർഫാൻ റഹ്ബർ ഹെൽപ്പ് ലൈൻ എന്ന സന്നദ്ധ സംഘടന നടത്തിയിരുന്നു. ഇതിലെ ഡ്രൈവറായിരുന്നു അബ്ദുൾ. ഇർഫാനാണ് കൊലപാതകം കൃത്യമായി പ്ലാൻ ചെയ്തത് എന്നും കണ്ടെത്തിയിട്ടുണ്ട്.

Related Articles

Latest Articles