India

കൊച്ചി കപ്പൽ ശാലയിലെ വിവരച്ചോർച്ച പഴുതടച്ച അന്വേഷണത്തിന് കേന്ദ്ര ഏജൻസികൾ; എയ്ഞ്ചൽ പായലിനെ കണ്ടെത്താൻ ഊർജ്ജിത നീക്കം; കേസന്വേഷണം എൻ ഐ എ ഏറ്റെടുത്തേയ്ക്കുമെന്ന് സൂചന

ദില്ലി: കൊച്ചി കപ്പൽ ശാലയിലെ വിവരങ്ങൾ ചോർന്ന കേസിൽ പഴുതടച്ച അന്വേഷണത്തിന് തയ്യാറെടുത്ത് കേന്ദ്ര ഏജൻസികൾ. വിഷയം അതീവ ഗുരുതരമെന്നാണ് കേന്ദ്ര സർക്കാരിന്റെ വിലയിരുത്തൽ. ഐ എൻ എസ് വിക്രാന്ത് അടക്കമുള്ള യുദ്ധക്കപ്പലുകളുടെ ചിത്രങ്ങൾ ചോർന്നു എന്നാണ് സൂചന. കപ്പൽ ശാലയിലെ താൽക്കാലിക ജീവനക്കാരനെ നേരത്തെ അറസ്റ്റ് ചെയ്‌തിരുന്നു. എയ്ഞ്ചേൽ പായൽ എന്ന സാമൂഹിക മാദ്ധ്യമ അക്കൗണ്ടിലേക്കാണ് വിവരങ്ങൾ നൽകിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ അക്കൗണ്ടിന് പിന്നിൽ ആരാണ് എന്നതാണ് ഇപ്പോൾ അന്വേഷിക്കുന്നത്.

രാജ്യത്തെ തന്നെ അതീവ സുരക്ഷാ പട്ടികയിലുള്ള കപ്പൽ ശാലകളിൽ ഒന്നാണ് കൊച്ചി കപ്പൽശാല. അവിടെയുണ്ടായ വിവര ചോർച്ചയ്ക്ക് ഭീകര ബന്ധമുണ്ടോ എന്നാണ് ഇപ്പോൾ പരിശോധിക്കുന്നത്. കേസ് എൻ ഐ എ ഏറ്റെടുത്തേക്കും എന്നാണ് സൂചന.

B4 Admin

Recent Posts

ഗ്രാമത്തിലെ മരണങ്ങള്‍ക്ക് കാരണം അമ്മയുടെ മന്ത്രവാദമെന്ന് ആരോപിച്ച് ഞെട്ടിപ്പിയ്ക്കുന്ന കൊലപാതകം. തെലങ്കാനയില്‍ അമ്മയെ ഓട്ടോയിലെ ഡീസല്‍ ഒഴിച്ച് ജീവനോടെ മകന്‍ തീവെച്ചു കൊന്നു

തെലങ്കാനയില്‍ മന്ത്രവാദ ആരോപണം ഉന്നയിച്ച് 21 കാരന്‍ അമ്മയെ ജീവനോടെ തീവച്ചു കൊന്നു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രതി കരി ദുര്‍ഗേഷ്,…

3 hours ago

പുതിയ വസ്ത്രങ്ങളുടെ പാഴ്‌സലിനുള്ളില്‍ ഒളിപ്പിച്ച് മദ്യക്കടത്ത്. അഹമ്മദാബാദില്‍ ലക്ഷക്കണക്കിന് രൂപയുടെ വിദേശമദ്യവുമായി മൂന്ന് പേര്‍ പിടിയില്‍

അഹമ്മദാബാദ്: ഡിജിറ്റല്‍ ഡെലിവറി പോര്‍ട്ടലുകളും ഉപയോഗിച്ച വസ്ത്രങ്ങളുടെ പാഴ്‌സലുകളും മറയാക്കി നഗരത്തിലേക്ക് അനധികൃതമായി മദ്യം കടത്തിയ ഒരു പ്രധാന വ്യാജമദ്യ…

4 hours ago

സ്ത്രീസുരക്ഷയ്ക്കും സ്വയംതൊഴിലിനും ദില്ലി സര്‍ക്കാരിന്റെ മാതൃകാ പദ്ധതി. ദുര്‍ഗ്ഗാ പദ്ധതിയിലൂടെ 1,300 പിങ്ക് ഇ-ഓട്ടോകള്‍ നിരത്തിലേക്ക്. ആപ്പ് വഴി ഇനി എളുപ്പത്തില്‍ ഓട്ടോ ബുക്ക് ചെയ്യാം

ദില്ലിയിലെ യാത്രക്കാര്‍ക്ക് റൈഡ്-ഹെയ്ലിംഗ് ആപ്പുകള്‍ വഴി പിങ്ക് ഇലക്ട്രിക് ഓട്ടോകള്‍ ബുക്ക് ചെയ്യാന്‍ ഉടന്‍ അവസരമൊരുങ്ങും. ഈ പ്ലാറ്റ്ഫോമുകളില്‍ ഡ്രൈവര്‍മാര്‍ക്ക്…

4 hours ago

റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണം. ഉംറ തീര്‍ത്ഥാടകര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയിലേക്ക് മിസൈല്‍ പതിച്ചു. ഒരാള്‍ കൊല്ലപ്പെട്ടു, 11 പേര്‍ക്ക് പരിക്ക്

റിയാദ്: റിയാദിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലെ പാസഞ്ചര്‍ ടെര്‍മിനലിന് നേരെ ഹൂതികളുടെ പുതിയ വ്യോമാക്രമണം. ഒരു ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ 13 പേരുടെ…

6 hours ago

ഒമാന്‍ തീരത്ത് വന്‍ ഡ്രോണ്‍ ആക്രമണം. ഇന്ത്യന്‍ കപ്പലിലെ 2 നാവികരെ കാണാതായി. 9 പേരെ രക്ഷപ്പെടുത്തി, തെരച്ചില്‍ ഊര്‍ജ്ജിതം

ദുബൈ : ഒമാന്‍ തീരത്ത് നിക്കരാഗ്വയുടെ പതാകയേന്തിയ എംടി പെട്രോ ഡോള്‍ഫിന്‍ എന്ന കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായി.…

6 hours ago

റിയാദ് വിമാനത്താവളത്തിന് നേരെ വീണ്ടും ഭീകരാക്രമണ ശ്രമം. ക്രൂസ് മിസൈല്‍ ആകാശത്തുവെച്ച് തകര്‍ത്ത് സഖ്യസേന, നാലാം ടെര്‍മിനലില്‍ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ വീണ്ടും ആക്രമണശ്രമം. ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചെത്തിയ ക്രൂസ് മിസൈല്‍…

18 hours ago