Featured

RSS ശാഖയിലെ കൊടി വാങ്ങിയതിന് രഞ്ജി പണിക്കർ ഒറ്റി ! ഒടുവിൽ താൻ സംഘിയായി

നടനും സംവിധായകനുമായ രഞ്ജി പണിക്കരെ അറിയാത്ത മലയാളികളുണ്ടാവില്ല. ഇപ്പോഴിതാ, കമ്മിയായ രഞ്ജി പണിക്കരുടെ സഹോദരനായ ഷാജി പണിക്കരുടെ പോസ്റ്റാണ് സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഞാൻ എന്ന സംഘി എന്ന് പറഞ്ഞുകൊണ്ടാണ് ഷാജി പണിക്കരുടെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. ഏഴാംക്ലാസ്സിൽ പഠിക്കുമ്പോൾ ആലപ്പുഴ ത്രിരുവമ്പാടി അമ്പലത്തിൽ RSS ശാഖ ഉണ്ട്. അവിടെ പിള്ളേര് കബഡി കളിക്കുകയായിരുന്നു. ഞാനും കളിയ്ക്കാൻ പോയി. അവിടെ കണ്ട ഒരു കൊടിയെ തൊഴുത്തിട്ടു കളിക്കാൻ പറഞ്ഞു.ഒരു കൊടി അല്ലെ പിന്നെന്താ, തൊഴുത്തിന് ശേഷം കബഡി കളിച്ചു. എന്നാൽ, പ്രശ്നം തുടങ്ങുന്നത് വീട്ടിൽ എത്തുമ്പോൾ ആണ്. ഇളയ അനിയൻ കാലുവാരി. അച്ഛന്റെ അടുത്ത് സംഭവം റിപ്പോർട്ട് ചെയ്തതോടെ കടുത്ത കമ്യൂണിസ്റ് അനുഭാവി ആയ അച്ഛൻ വിചാരണ ചെയ്തു. ഗാന്ധിജി യെ കൊന്നവരുമായി ഞാൻ കബഡി കളിച്ചു എന്നതായിരുന്നു പ്രശ്നം. അന്ന് കമ്യൂണിസ്റ്റുകാർക്കും ഗാന്ധിയെ ബഹുമാനം ആയിരുന്നുവെന്നു തോന്നുന്നു. ഗാന്ധിയെക്കൊന്നോ, അതിനു ഞാൻ എന്ത് ചെയ്യാൻ ? എന്തായാലും അടികിട്ടി. ഇത്തരക്കാരോട് മേലിൽ സഹകരിക്കില്ല എന്ന ഉറപ്പും കൊടുത്തു. ശേഷം, സ്കൂളിലും കോളേജിലും SFI ആയിരുന്നു ഉണ്ടായിരുന്നത്. അന്ന് എബിവിപി കോളേജിൽ ഇല്ലായിരുന്നുവെന്നും ഷാജി പണിക്കർ പറയുന്നു. കൂടാതെ RSS കാരോട് കടുത്ത പുച്ഛവും. SSLC ബുക്കിൽ ഞാൻ വെറും ഷാജി ആണ്. അനിയന്മാർ വെറും ലാൽജി, വെറും രൺജി. ഗൾഫിൽപ്പോകാൻ പാസ്പോര്ട്ട് എടുക്കാൻ ചെന്നപ്പോൾ ആണ് അതിൽ പേര്, അച്ഛന്റെപേര് , ഫാമിലി പേരൊക്കെ വേണം എന്നായി. അങ്ങിനെ പണിക്കർ വാല് വന്നു. അച്ഛന്റെ പേരിൽ ഉള്ളതല്ലേ , അഭിമാനക്കുറവൊന്നും തോന്നിയില്ല. എന്റെ മക്കൾക്കു പണിക്കർ വാല് ഇട്ടില്ല എങ്കിലും അവര് അത് സ്വയം എടുത്തു. മകൻ കൊച്ചുമക്കൾക്കു സ്കൂളിലെ പേരുകളിൽ പണിക്കർ വാല് ചേർത്തു. എന്തുകൊണ്ടെന്ന് ചോദിച്ചില്ല അവനു വന്റെ കാരണങ്ങൾ ഉണ്ടാകും. കാലം കുറെ കഴ്ഞ്ഞു. മനസ്സിലെ പല വിഗ്രഹങ്ങളും തകർന്നു. പുതിയവ ഉണ്ടായി. അമ്പലത്തിൽ പോകാത്ത, ഈശ്വര വിശ്വാസം തൊട്ടു തീണ്ടിയിട്ടില്ലാത്ത ഞാൻ സോഷ്യൽ മീഡിയയിൽ വന്നതോടെ എല്ലാം മാറി. പേരിന്റെ പിന്നിൽ വാല് വന്നപ്പോൾ തികഞ്ഞ പിന്തിരിപ്പനും വർഗീയവാദിയും ആയി. മോദിയെ പിന്തുണച്ചപ്പോൾ പിന്നെ സംഘി ആയി. ഇപ്പോൾ ചില സംഘി സുഹൃത്തുക്കളും ഉണ്ടായി. ആദ്യമൊക്കെ ഈ സംഘിവിളികേക്കുമ്പോൾ ഒരൽപം അസ്കിത ഉണ്ടയിരുന്നു. ഉള്ളിന്റെ ഉള്ളിൽ ഇപ്പോളും ആ പഴയ SFI ക്കാരൻ ഉള്ളത് കൊണ്ടാവുമെന്നും ഷാജി പണിക്കർ പറയുന്നു. ആദ്യമൊക്കെ എന്റെ ലിബറൽ സ്റ്റാറ്റസും, അന്യജാതിക്കാരിയെ കെട്ടിയതും ഒക്കെ കാണിച്ചു ന്യായീകരിക്കുമായിരുന്നു, പതുക്കെ പതുക്കെ അതും പോയി. ഇപ്പോൾ സംഘിവിളി കേട്ടില്ലേൽ ആണ് വിഷമമെന്നും ഷാജി പണിക്കർ പറയുന്നു. കാരണം ഞാൻ ലോകത്തു ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന വ്യക്തി ശ്രീ നരേന്ദ്ര മോഡി സംഘി ആണ്.
രാജ്യത്തെ കുറെയേറെ മുഖ്യമന്ത്രിമാരും, മുന്നൂറിൽ ഏറെ എംപിമാരും, ആയിരക്കണക്കിന് എംഎൽഎമാരും സംഘികൾ ആണ്. എന്റെ പേരിലും ഒരു ട്വിസ്റ്റ് ഉണ്ട്. ഒരിക്കൽ അച്ഛനോട് ചോദിച്ചു എനിക്ക് എന്തിനാണ് മുസ്ലിം പേര് ഇട്ടതു എന്ന്. അച്ഛൻ ചിരിച്ചു. ആരാണ് പറഞ്ഞത് നിനക്ക് മുസ്ലിം പേരാണെന്ന്. ഞാൻ ചോദിച്ചു ഷാജി എന്നാൽ ഷാജഹാൻ അല്ലെ. അല്ലേടാ മണ്ടാ നിനക്ക് പേരിട്ടത് ഷാജി ബോൺസ്ലെയ് യെ അനുസ്‌മരിക്കാൻ ആണ്.അതായത്‌ പാർട്ടി ഏതായാലും ദേശസ്നേഹം ആകാം. പാരമ്പര്യത്തിൽ അഭിമാനിക്കാം. എല്ലാ ദേശ സ്നേഹികളൊടും രാഷ്ട്രീയ , ജാതി , മത, വർണ്ണ ഭേദമില്ലാതെ സ്നേഹം മാത്രം.ചങ്കിൽ ചൈനയും , ഇസ്ലമിക് റിപ്പബിക് ഓഫ് പാക്കിസ്ഥാനും ഉള്ളവർ എന്നെ ഒഴിവാക്കുക. ഭാരത് മാതാ കി ജയ് എന്ന് പറഞ്ഞുകൊണ്ടാണ് ഷാജി പണിക്കരുടെ ഫേസ്ബുക് പോസ്റ്റ് അവസാനിക്കുന്നത്.

B4 Admin

Recent Posts

അമ്മയുടെ അനുഗ്രഹത്തോടെ 2027ലെ മഹാമാഘം: തിരുനാവായയിലും തവനൂരിലും ഒരുമിച്ച് മഹോത്സവം നടത്താൻ തീരുമാനം

കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…

11 hours ago

കെജിഎംയുവിലെ മതപരിവർത്തന ആരോപണം: എസ്ടിഎഫ് റിപ്പോർട്ടിൽ നടപടി കടുപ്പിച്ച് യോഗി സർക്കാർ, അന്വേഷണത്തിന് സർവകലാശാല

ലഖ്‌നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…

13 hours ago

ഡിവൈഎസ്പി നിയമനം: തിരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ ചോദ്യങ്ങളുയർത്തി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി

ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…

16 hours ago

കേരളപ്പിറവി ദിനത്തിൽ ശങ്കരാചര്യർ പകർന്നു തന്ന ഭാരതത്തിൻ്റെ ഏകാത്മതയെ വണങ്ങാം: ഗവർണർ ഓംപ്രകാശ് മാഥൂർ

തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…

17 hours ago

മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി, കേരളപ്പിറവി ദിനത്തിൽ മലയാളികളുടെ പ്രതിഭയെയും പാരമ്പര്യത്തെയും വാനോളം പുകഴ്ത്തി നരേന്ദ്ര മോദി!

സംസ്ഥാന രൂപീകരണത്തിന്റെ 70-ാം വാർഷിക വേളയിൽ കേരളത്തിലെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ കേരളപ്പിറവി മംഗളങ്ങൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.…

17 hours ago

ഐഎസ്ആർഒയുടെ ചരിത്രവിജയത്തെ പാടേ തമസ്‌കരിച്ച് പ്രതിപക്ഷം. ശാസ്ത്ര നേട്ടങ്ങളിൽ രാഷ്ട്രീയ തിമിരം ബാധിച്ച് ഇൻഡി മുന്നണി നേതാക്കൾ

സ്വദേശി സാങ്കേതികവിദ്യയുടെ കരുത്തിൽ ഭാരതം ബഹിരാകാശ രംഗത്ത് മറ്റൊരു സുപ്രധാന നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുകയാണ്. ജിഎസ്എൽവി-എഫ്18 (GSLV-F18) റോക്കറ്റ് ഉപയോഗിച്ച്…

20 hours ago