കൊച്ചി: കോഴിക്കോട് ഭീകരാക്രമണക്കേസിൽ കേരളാ പോലീസ് തികഞ്ഞ പരാജയമാണെന്നും കേന്ദ്ര ഏജൻസികളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും എൻ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തീവ്രവാദ സ്വഭാവമുള്ള കേസിൽ കൂടുതൽ വിവരങ്ങൾ പ്രതിയിൽ നിന്ന് ചോദിച്ചറിയാൻ കേരളാ പൊലീസിന് കഴിഞ്ഞില്ല. എൻ ഐ എ ഡി ഐ ജി ക്കും പ്രതിയെ ചോദ്യം ചെയ്യാൻ കേരളാ പോലീസ് അനുമതി നൽകിയില്ല. മാത്രമല്ല ഇന്റലിജിൻസ് ബ്യുറോ ഉദ്യോഗസ്ഥരെയും പ്രതിയിൽ നിന്ന് വിവരങ്ങൾ തേടാൻ അനുമതി നൽകിയില്ല. വിചിത്രമായ സംഭവങ്ങളാണ് കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ അരങ്ങേറുന്നത്. യു എ പി എ ചുമത്താനും പോലീസ് തയ്യാറായിട്ടില്ല. തെളിവെടുപ്പും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നതിന് മുന്നോടിയായി എൻ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. കൊച്ചി എൻ ഐ എ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ യോഗത്തിനും പബ്ലിക് പ്രോസിക്യൂട്ടർ അടക്കമുള്ള അഭിഭാഷകരുമായി കൂടിക്കാഴ്ച്ചക്കും ശേഷമാണ് എൻ ഐ എ കത്തയച്ചിരിക്കുന്നത്.
.
ഉടൻ കേസേറ്റെടുക്കാൻ സാധിക്കുമെന്നാണ് എൻ ഐ യുടെ പ്രതീക്ഷ. പുതിയ എഫ് ഐ ആർ എൻ ഐ എ രജിസ്റ്റർ ചെയ്തേയ്ക്കും. ഇന്ന് തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയേക്കും. നേരത്തെ എൻ ഐ എ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്‍ഐഐയും ഇന്റലിജന്‍സ് ബ്യൂറോയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടോ എന്നത് സംബന്ധിച്ചാണ് ഇന്നലെ എന്‍ഐഐ നിയമമോപദേശം തേടിയത്. യുഎപിഎ ചുമത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് നിയമമോപദേശം ലഭിച്ചെന്നാണ് വിവരം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ഐബിയും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
തിരുവനന്തപുരം : എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്‌കീറ്റ് മിക്‌സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…
നേപ്പാളിലും ടിബറ്റിലും അടുത്തിടെ ഉണ്ടായ കനത്ത പ്രളയവും ഉരുള്‍പൊട്ടലുകളും വലിയൊരു പാരിസ്ഥിതിക ദുരന്തത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. നൂറുകണക്കിന് ജീവനുകള്‍ നഷ്ടപ്പെടുകയും…