Friday, September 25, 2026

കേരളാ പോലീസ് തികഞ്ഞ പരാജയം; തീവ്രവാദ സ്വഭാവമുള്ള കേസിൽ കേന്ദ്ര ഏജൻസികളെ പ്രതിയെ ചോദ്യം ചെയ്യാൻ അനുവദിക്കുന്നില്ല; ആഭ്യന്തര മന്ത്രാലയത്തിന് എൻ ഐ എ കത്തയച്ചു

കൊച്ചി: കോഴിക്കോട് ഭീകരാക്രമണക്കേസിൽ കേരളാ പോലീസ് തികഞ്ഞ പരാജയമാണെന്നും കേന്ദ്ര ഏജൻസികളുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയും എൻ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. തീവ്രവാദ സ്വഭാവമുള്ള കേസിൽ കൂടുതൽ വിവരങ്ങൾ പ്രതിയിൽ നിന്ന് ചോദിച്ചറിയാൻ കേരളാ പൊലീസിന് കഴിഞ്ഞില്ല. എൻ ഐ എ ഡി ഐ ജി ക്കും പ്രതിയെ ചോദ്യം ചെയ്യാൻ കേരളാ പോലീസ് അനുമതി നൽകിയില്ല. മാത്രമല്ല ഇന്റലിജിൻസ് ബ്യുറോ ഉദ്യോഗസ്ഥരെയും പ്രതിയിൽ നിന്ന് വിവരങ്ങൾ തേടാൻ അനുമതി നൽകിയില്ല. വിചിത്രമായ സംഭവങ്ങളാണ് കേസുമായി ബന്ധപ്പെട്ട് കേരളത്തിൽ അരങ്ങേറുന്നത്. യു എ പി എ ചുമത്താനും പോലീസ് തയ്യാറായിട്ടില്ല. തെളിവെടുപ്പും നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് കേസ് ഏറ്റെടുക്കുന്നതിന് മുന്നോടിയായി എൻ ഐ എ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരിക്കുന്നത്. കൊച്ചി എൻ ഐ എ യൂണിറ്റിലെ ഉദ്യോഗസ്ഥരുടെ യോഗത്തിനും പബ്ലിക് പ്രോസിക്യൂട്ടർ അടക്കമുള്ള അഭിഭാഷകരുമായി കൂടിക്കാഴ്ച്ചക്കും ശേഷമാണ് എൻ ഐ എ കത്തയച്ചിരിക്കുന്നത്.
.
ഉടൻ കേസേറ്റെടുക്കാൻ സാധിക്കുമെന്നാണ് എൻ ഐ യുടെ പ്രതീക്ഷ. പുതിയ എഫ് ഐ ആർ എൻ ഐ എ രജിസ്റ്റർ ചെയ്തേയ്ക്കും. ഇന്ന് തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിറങ്ങിയേക്കും. നേരത്തെ എൻ ഐ എ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്‍ഐഐയും ഇന്റലിജന്‍സ് ബ്യൂറോയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടോ എന്നത് സംബന്ധിച്ചാണ് ഇന്നലെ എന്‍ഐഐ നിയമമോപദേശം തേടിയത്. യുഎപിഎ ചുമത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് നിയമമോപദേശം ലഭിച്ചെന്നാണ് വിവരം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ഐബിയും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.

Related Articles

Latest Articles