കൊച്ചി: പോപ്പുലർ ഫ്രണ്ട് ഭീകരൻ കൊലപ്പെടുത്തിയ ആർ എസ് എസ് നേതാവ് പാലക്കാട് മേലാമുറിയിൽ ശ്രീനിവാസന്റെ കൊലപാതകത്തിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുത്തു. കേസ് എൻ ഐ എ പ്രത്യേക കോടതിയിലേക്ക് മാറ്റാൻ അന്വേഷണ സംഘം അപേക്ഷ നൽകി. കേസ് ഡയറിയും മറ്റ് രേഖകളും കൈമാറാൻ ഡി ജി പി ക്ക് നിർദ്ദേശവും നൽകി. കേസ് ഇപ്പോൾ പാലക്കാട്ടെ കീഴ്‌ക്കോടതിയിലാണ്. ഇത് എൻ ഐ എ പ്രത്യേക കോടതിയിലേക്ക് മാറ്റാൻ ഹൈക്കോടതി രജിസ്ട്രാർക്കാണ് അപേക്ഷ നൽകിയത്.
കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിൽ ഈ കൊലപാതകം സാധാരണ രാഷ്ട്രീയ കൊലപാതകമല്ലെന്നും തീവ്രവാദ പ്രവർത്തനമാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലയിരുത്തിയിരുന്നു. അന്യ മത വിഭാഗങ്ങളെ ഭീതിയിലാഴ്ത്തുക ലക്ഷ്യമാക്കി കൊല്ലേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കി കൊലപ്പെടുത്തുകയായിരുന്നുവെന്നും. കൊലപാതകങ്ങളെ കുറിച്ച് പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാക്കൾക്ക് അറിവുണ്ടായിരുന്നുവെന്നും, കൊലയാളികൾക്ക് പോപ്പുലർ ഫ്രണ്ടിന്റെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ഭീകര പരിശീലന കേന്ദ്രങ്ങളിൽ പരിശീലനവും ലഭിച്ചിരുന്നതായി കേന്ദ്ര അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു.
അതേസമയം കേരള പോലീസ് അന്വേഷണം തുടക്കം മുതലേ മന്ദഗതിയിലായിരുന്നു. നേരിട്ട് കൊലപാതകത്തിൽ പങ്കെടുത്ത പ്രതികളെ പോലും അടക്കം അറസ്റ്റ് ചെയ്യുന്നതിൽ വലിയ കാലതാമസമുണ്ടായി. കൊലപാതകത്തിന് പിന്നിലെ ഭീകര ബന്ധമോ പോപ്പുലർ ഫ്രണ്ടിന്റെ ഭീകര പരിശീലന കേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളോ കേരളാ പോലീസിന്റെ അന്വേഷണത്തിൽ തെളിഞ്ഞില്ല. ഇത്തരത്തിൽ രാഷ്ട്രീയ സ്വാധീനത്തിൽ അട്ടിമറിക്കപ്പെട്ടുപോകും എന്ന സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ശക്തമായ ഇടപെടൽ.
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…
വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയെയും അമേരിക്കൻ സൈന്യം പിടികൂടി ന്യൂയോർക്കിലെത്തിച്ചതിന് പിന്നാലെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ സംഘർഷാവസ്ഥ പുകയുന്നു.…
ചണ്ഡിഗഡ്: പഞ്ചാബിലും ചണ്ഡിഗഡിലും ശൈത്യതരംഗവും കനത്ത മൂടൽമഞ്ഞും കാരണം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജനുവരി 6 വരെ ഓറഞ്ച് അലർട്ട്…
അമൃത്സർ: പഞ്ചാബിലെ അമൃത്സറിൽ ആം ആദ്മി പാർട്ടിയുടെ പ്രാദേശിക നേതാവിനെ വെടിവെച്ചു കൊന്നു. ഗ്രാമത്തലവൻ കൂടിയായ ജർമൽ സിങാണ് കൊല്ലപ്പെട്ടത്.…
സുക്മ : ഛത്തീസ്ഗഢിലെ സുക്മയിലുണ്ടായ ശക്തമായ ഏറ്റുമുട്ടലിൽ അഞ്ച് സ്ത്രീകൾ ഉൾപ്പെടെ 12 കമ്മ്യൂണിസ്റ്റ് ഭീകരരെ വധിച്ച് സുരക്ഷാസേന .…