Sunday, December 14, 2025

നൈസ് ഡേ!!!ട്രോളി ബാഗുമായി ഗിന്നസ് പക്രുവിന്റെ വൈറൽ പോസ്റ്റ് ; കമന്റുമായി രാഹുൽ മാങ്കൂട്ടത്തിലും

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം ഉയര്‍ന്നതിന് പിന്നാലെ ട്രോളുമായി ഗിന്നസ് പക്രു. നൈസ് ഡേ എന്നെഴുതിയ അടിക്കുറിപ്പോടൊപ്പം ട്രോളി ബാഗുമായി നില്‍ക്കുന്ന ചിത്രം നടന്‍ ഫെയ്‌സബുക്കില്‍ പോസ്റ്റ് ചെയ്തു. നേരത്തെ കള്ളപ്പണമാരോപിച്ച് യുഡിഎഫ് നേതാക്കള്‍ താമസിച്ചിരുന്ന കെപിഎം ഹോട്ടല്‍ മുറികളിലെ പൊലീസിന്റെ പാതിരാ റെയ്ഡ് വിവാദമായിരുന്നു.

അതിവേഗത്തിൽ പക്രുവിന്റെ ട്രോള്‍ സൈബറിടത്ത് വൈറലായി. നിരവധി പേരാണ് പോസ്റ്റിന് കമന്റ് ചെയ്തിരിക്കുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ ഉള്‍പ്പടെയുള്ളവര്‍ കമന്റ് ചെയ്തിട്ടുണ്ട്. കെപിഎമ്മില്‍ അല്ലല്ലോ എന്നാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ കമന്റ്. ട്രെന്‍ഡിനൊപ്പം എന്നാണ് കൂടുതല്‍ ആളുകളും കുറിച്ചത്. പോസ്റ്റിനെ അനുകൂലിച്ചും എതിര്‍ത്തുമെല്ലാം കമന്റ് ചെയ്യുന്നുണ്ട്. പക്രുവും ട്രോളി തുടങ്ങിയോ എന്നും കറുപ്പല്ല നീല ട്രോളിയാണെന്നുമെല്ലാമാണ് ചിലരുടെ കമന്റ്.

പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ട്രോളി ബാഗ് കുഴല്‍പ്പണ വിവാദം ഉയര്‍ന്നതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ നീല ട്രോളി ബാഗിലാണ് കള്ളപ്പണം കൊണ്ടുവന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണം. പിന്നാലെ നീല ട്രോളി ബാഗുമായി രാഹുല്‍ വാര്‍ത്താ സമ്മേളനവും നടത്തിയിരുന്നു.

Related Articles

Latest Articles