nida khan
ലക്‌നൗ: ബിജെപി വിട്ടില്ലെങ്കിൽ വധിക്കുമെന്ന് മുത്തലാഖ് വിരുദ്ധ പ്രവര്‍ത്തക നിദ ഖാനിനോട് ഭര്‍ത്താവും കുടുംബവും . സംഭവത്തില്‍, നിദയുടെ ഭര്‍ത്താവ് ഷീരാണ്‍ റാസ് ഖാന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ബി.ജെ.പിയില്‍ നിന്നും അംഗത്വം ഉപേക്ഷിച്ച് വന്നില്ലെങ്കില്‍, കൊന്നുകളയും എന്നായിരുന്നു ഇവർക്കെതിരെ ഉയർന്നിരിക്കുന്ന ഭീഷണി.
നിദ, ഭാരതീയ ജനതാ പാര്‍ട്ടിയുടെ നയങ്ങളെ പിന്തുണയ്ക്കുന്നതില്‍ ഇവരുടെ കുടുംബം അസ്വസ്ഥരാണ്. പാര്‍ട്ടിയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന ആവശ്യമാണ് ഭര്‍ത്താവും വീട്ടുകാരും മുന്നോട്ട് വെക്കുന്ന ആവശ്യം. ഇല്ലെങ്കില്‍, കൊല്ലുമെന്നും ആസിഡ് ആക്രമണം നടത്തുമെന്നുമാണ് ഭീഷണി. വിവാഹത്തില്‍ പങ്കെടുക്കാനായി ബന്ധുവീട്ടില്‍ എത്തിയപ്പോഴായിരുന്നു നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.
എന്നാല്‍, ഇവരുടെ ഭീഷണിക്കെതിരെ നിദ പോലീസില്‍ പരാതി നല്‍കി. ഷീരാണ്‍ റാസ് ഖാന്‍ നിദയെ മൊഴി ചൊല്ലി ബന്ധം വേര്‍പെടുത്തിയിരുന്നു. ഇതിന് ശേഷമാണ് നിദ ബി.ജെ.പിയില്‍ ചേര്‍ന്ന് മുത്തലാഖിനെതിരെ പ്രചാരണം നടത്താന്‍ ആരംഭിച്ചത്.
‘ഒരു വിവാഹത്തിനിടെ, ബി.ജെ.പിയില്‍ നിന്നും പോരാന്‍ എന്റെ ബന്ധുക്കള്‍ എന്നെ നിര്‍ബന്ധിച്ചു. ഒരു ജനക്കൂട്ടം എന്നെ വളഞ്ഞു. എനിക്ക് നിസാര പരിക്കുകള്‍ ഏറ്റു. ബറേലിയില്‍ നിന്നുള്ള മുസ്ലീങ്ങള്‍ ആരും ബി.ജെ.പിയെ പിന്തുണയ്ക്കുന്നില്ല. അവര്‍ക്കെതിരെ ഞാന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എന്നെ ബഹിഷ്കരിക്കാനാണ് സമൂഹം ശ്രമിക്കുന്നത്’, നിദ ആരോപിച്ചു.
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…