Trangender girl
കൊച്ചി: ട്രാൻസ്ജെൻഡർ യുവതിയുടെ കയ്യിൽ സുഹൃത്ത് പൊള്ളലേൽപ്പിച്ചതായി പരാതി. എറണാകുളം മഹാരാജാസ് കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥി അഹല്യ കൃഷ്ണയാണ് (20) പരാതി നൽകിയത്. കയ്യിൽ നിർബന്ധിച്ച് കർപ്പൂരം കത്തിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്.
മറ്റൊരു ട്രാൻസ്ജെൻഡർ യുവതിയാണ് തന്നെ പൊള്ളലേൽപ്പിച്ചതെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷം ഡിസംബർ 15നായിരുന്നു കേസിനാസ്പദമായ നടന്നത്. കോഴിക്കോട് അമ്പാടി വീട്ടിൽ അഹല്യയെ സുഹൃത്തായ അർപ്പിത പൊള്ളലേൽപ്പിക്കുകയായിരുന്നു. കാക്കനാട് ഫ്ളാറ്റിലെത്തിച്ചായിരുന്നു ആക്രമണം. ബാധയൊഴിപ്പിക്കാനെന്ന പേരിലാണ് ഇത് ചെയ്തതെന്നും അഹല്യ പരാതിയിൽ പറയുന്നു.
പൊള്ളലേറ്റ് ചികിത്സയിലായിരുന്നതിനാലാണ് പരാതി നൽകാൻ താമസിച്ചത്. സംഭവ ദിവസം മറ്റ് സുഹൃത്തുക്കൾ ഫ്ളാറ്റിലുണ്ടായിരുന്നു. ആരോപണ വിധേയയായ അർപ്പിതയെ സുഹൃത്തുക്കൾ തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ലെന്നും പരാതിയിൽ പറയുന്നുണ്ട്. ഇന്നലെയാണ് ഇത് സംബന്ധിച്ച പരാതി അഹല്യ തൃക്കാക്കര പോലീസിന് നൽകിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെയും മധുര ജില്ലാ…
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…