Tuesday, December 16, 2025

നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ പാമ്പ് കടിച്ചെന്ന് സംശയം ! യാത്രക്കാരിയായ വനിതാ ഡോക്‌ടറെ ആശുപത്രിയിലേക്കു മാറ്റി

നിലമ്പൂർ – ഷൊർണൂർ പാസഞ്ചറിൽ യാത്രക്കാരിയായ വനിത ഡോക്ടറെ പാമ്പ് കടിയേറ്റതായുള്ള സംശയത്തെ തുടർന്ന് ആശുപത്രിയിലേക്ക് മാറ്റി. ഷൊർണൂർ വിഷ്ണു ആയുർവേദ ആശുപത്രിയിലെ ഡോക്ടർ നിലമ്പൂർ പൂക്കോട്ടുപാടം സ്വദേശിനി ഗായത്രിയെയാണ് (25) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഏഴിന് നിലമ്പൂരിൽ നിന്നു ഷൊർണൂരിലേക്കു പോയ ട്രെയിൻ വല്ലപ്പുഴ എത്തുന്നതിനു മുൻപാണ് സംഭവം.

അതേസമയം പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗായത്രിയെ പരിശോധിച്ച ഡോക്ടർമാർക്ക് പാമ്പ് കടിയേറ്റതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നാണ് വിവരം. ഇവരിപ്പോൾ നിരീക്ഷണത്തിലാണ്. എന്നാൽ ട്രെയിനിലെ ബെർത്തിൽ പാമ്പിനെ കണ്ടെന്ന് യാത്രക്കാർ അറിയിച്ചു. പാമ്പിനെ പിടിക്കാനായി പെരിന്തൽമണ്ണ സ്റ്റേഷനിൽ ആർആർടി സംഘം തയ്യാറായി നിൽക്കുന്നുണ്ട്.

Related Articles

Latest Articles