കോഴിക്കോട്: മലയാളക്കരയിൽ പടർന്ന നിപ്പ ഭീതിയിൽ ആശ്വാസം പകർന്ന് കൂടുതൽ പരിശോധനാഫലങ്ങൾ. ഇന്ന് ഏഴ് പേരുടെ പരിശോധനാഫലം കൂടി നെഗറ്റീവായി.പൂനാ വൈറോളജി ലാബിൽ ടെസ്റ്റ് ചെയ്ത ഫലങ്ങളാണ് ആശ്വാസ വാർത്തയുമായി എത്തിയത് . ഇതോടെ മരിച്ചകുട്ടിയുമായി സന്പർക്ക പട്ടികയിലുണ്ടായിരുന്ന 68 പേരും നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. മരിച്ച കുട്ടിയുമായി ഏറ്റവും അടുത്ത സമ്പര്‍ക്കം പുലര്‍ത്തിയ പട്ടികയിലുള്ളവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായിരിക്കുന്നത്.
274 പേരാണു സന്പർക്ക പട്ടികയിലുള്ളത്. ഇതിൽ ഏഴ് പേർക്ക് പനിലക്ഷണങ്ങളുണ്ട്. എന്നാല്‍ മറ്റ് ആരോഗ്യ പ്രശ്നങ്ങളില്ല. ഇവരുടെ സാന്പികൾ പരിശോധിക്കും. കേന്ദ്രസംഘം പ്രദേശം സന്ദർശിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. നിപ്പാ ഭീതി കുറഞ്ഞെങ്കിലും പ്രതിരോധ നടപടികള്‍ തുടർന്നും ശക്തിപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഏഴു മുതല്‍ 14 ദിവസമാണ് വൈറസിന്റെ ഇന്‍കുബേഷന്‍ പിരീഡ് എന്നാണ് കണക്ക്. ഓഗസ്റ്റ് 29നാണ് മരിച്ച കുട്ടി ആദ്യമായി ആശുപത്രിയില്‍ എത്തുന്നത് എന്നതിനാല്‍ രണ്ടാഴ്ച കൂടി ജാഗ്രത പുലര്‍ത്തും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

