Saturday, December 20, 2025

പ്രതികളുടെ വധശിക്ഷ സ്റ്റേ ചെയ്യാൻ കാരണം അരവിന്ദ് കെജ്രിവാൾ: നിർഭയയുടെ അച്ഛൻ

ദില്ലി: നിർഭയ കേസിൽ കോടതിയിൽ നിന്നും അവസാന നിമിഷം വീണ്ടും തിരിച്ചടിയുണ്ടായതിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കുറ്റപ്പെടുത്തി നിർഭയയുടെ പിതാവ്. ദില്ലിയിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന വേളയിൽ ജനങ്ങൾ ഇക്കാര്യം ആലോചിക്കണം. രാജ്യത്ത് സ്ത്രീകളുടെ സുരക്ഷിതത്വം നൽകണമെന്നും നിർഭയയുടെ പിതാവ് പറഞ്ഞു.

പ്രതികളുടെ വധശിക്ഷ നടപ്പിലാവാൻ മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെയാണ് പ്രതികളെ തൂക്കിലേറ്റാനുള്ള വിധി പട്യാല ഹൗസ് കോടതി സ്റ്റേ ചെയ്തത്. കേസിലെ നാലു പ്രതികളുടെയും വധശിക്ഷ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെയാണ് നീട്ടിവെച്ചിരിക്കുന്നത്.

Related Articles

Latest Articles