കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകാന്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമര്‍ശത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കാണുന്നതെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
എന്തുകൊണ്ടാണ് അത്തരമൊരു പ്രസ്താവന വന്നതെന്ന് എനിക്കറിയില്ല, പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പാകിസ്താന്റെ സഹായം തേടിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. ഇതും അതിന്റെയൊരു ഭാഗമാണോയെന്നാണ് എന്റെ ആശങ്ക. ഇതുകൊണ്ടെന്താണ് അവരുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനാകുന്നില്ല- നിര്‍മലാ സീതാരാമന്‍ പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായം തന്റേത് മാത്രമാണ്. പാര്‍ട്ടിയുടേതോ സര്‍ക്കാരിന്റേതോ അല്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.
ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…
ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…
ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…
റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…
തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…
ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…