Monday, May 20, 2024
spot_img

ഇമ്രാന്‍ ഖാന്റെ നരേന്ദ്രമോദി അനുകൂല പരാമര്‍ശത്തിന് പിന്നില്‍ കോൺഗ്രസ്സ് ഗൂഡാലോചനയെന്ന് നിര്‍മലാ സീതാരാമന്‍

കശ്മീര്‍ വിഷയത്തില്‍ ചര്‍ച്ചകള്‍ മുന്നോട്ടുപോകാന്‍ നരേന്ദ്രമോദി വീണ്ടും അധികാരത്തില്‍ എത്തണമെന്ന പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ പരാമര്‍ശത്തിനു പിന്നില്‍ കോണ്‍ഗ്രസിന്റെ ഗൂഡാലോചനയുണ്ടെന്ന് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമന്‍. മോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പാക് പ്രധാനമന്ത്രിയുടെ പ്രസ്താവനയെ കാണുന്നതെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു. വാർത്താ ഏജൻസിയായ എ.എൻ.ഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.

എന്തുകൊണ്ടാണ് അത്തരമൊരു പ്രസ്താവന വന്നതെന്ന് എനിക്കറിയില്ല, പ്രധാനമന്ത്രിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പാകിസ്താന്റെ സഹായം തേടിയ കോണ്‍ഗ്രസ് നേതാക്കള്‍ ഉണ്ട്. ഇതും അതിന്റെയൊരു ഭാഗമാണോയെന്നാണ് എന്റെ ആശങ്ക. ഇതുകൊണ്ടെന്താണ് അവരുദ്ദേശിക്കുന്നതെന്ന് എനിക്ക് മനസിലാക്കാനാകുന്നില്ല- നിര്‍മലാ സീതാരാമന്‍ പറഞ്ഞു. എന്നാല്‍ ഈ അഭിപ്രായം തന്റേത് മാത്രമാണ്. പാര്‍ട്ടിയുടേതോ സര്‍ക്കാരിന്റേതോ അല്ലെന്നും നിർമ്മല സീതാരാമൻ വ്യക്തമാക്കി.

Related Articles

Latest Articles