Categories: India

അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നിര്‍ബന്ധമാണെന്ന് നിതിന്‍ ഗഡ്കരി

നാഗ്പുര്‍: അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ദളിതര്‍ക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കും സംവരണം നിര്‍ബന്ധമാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്നാലും സംവരണം കൊണ്ട് മാത്രം സമുദായങ്ങള്‍ രക്ഷപ്പെടില്ലെന്നും ഗഡ്കരി പറഞ്ഞു.

മഹാത്മാ ഫുലെ എഡുക്കേഷന്‍ സൊസൈറ്റിയുടെ 60 ആം വാര്‍ഷികം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ ചടങ്ങില്‍ വച്ച് മാലി സമുദായാംഗങ്ങള്‍ വരാനിരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ തങ്ങളുടെ ആളുകള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കണമെന്ന് പറഞ്ഞു. ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

‘മികവിലൂടെ സ്ഥാനങ്ങള്‍ നേടാന്‍ സാധിക്കാതെ വരുമ്പോഴാണ് ആളുകള്‍ ജാതി കാര്‍ഡ് പുറത്തെടുക്കുന്നത്,’ എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ദിരാഗാന്ധി അധികാരത്തിലെത്തിയത് അവരുടെ ജാതിയുടെ ഗുണം കൊണ്ടല്ല. രാജസ്ഥാനില്‍ അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയായത് എല്ലാ ജാതിക്കാരുടെയും പിന്തുണ കൊണ്ടാണ്,’ ഗഡ്കരി പറഞ്ഞു.

മുന്‍പ് പലരും സ്ത്രീകള്‍ക്ക് സംവരണം വേണമെന്നാണ് എന്നോട് പറഞ്ഞത്. ‘ശരിയാണ്, അവര്‍ക്കത് തീര്‍ച്ചയായും കിട്ടണം. ഇന്ദിരാഗാന്ധിക്ക് സംവരണം ലഭിച്ചിരുന്നോയെന്ന് ഞാന്‍ ഉടന്‍ തന്നെ അവരോട് ചോദിച്ചു. നിരവധി വര്‍ഷങ്ങള്‍ അവര്‍ രാജ്യം ഭരിച്ചു, പ്രശസ്തയായി. വസുന്ധര രാജെയ്ക്കും സുഷമ സ്വരാജിനും സംവരണം ലഭിച്ചിരുന്നോയെന്ന് ഗഡ്കരിചോദിച്ചു

‘സംവരണം ലഭിക്കേണ്ടത് അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും ദളിതര്‍ക്കും സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നില്‍ക്കുന്നവര്‍ക്കുമാണ്. സംവരണം കൊണ്ട് സമുദായം രക്ഷപ്പെടുമെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് ശരിയല്ല. കൂടുതല്‍ സംവരണം ലഭിച്ച സമുദായും പുരോഗതി പ്രാപിച്ചെന്ന വാദവും തെറ്റാണ്,’ എന്നും ഗഡ്കരി പറഞ്ഞു.

B4 Admin

Recent Posts

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനും കൂടിക്കാഴ്ച നടത്തി: ആശംസകൾ കൈമാറി സാംസ്കാരിക ദീപോത്സവത്തിന് തുടക്കം!

രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…

12 hours ago

ആർഷഭാരത പാരമ്പര്യവും സനാതന മൂല്യങ്ങളും ഉയർത്തിപ്പിടിച്ച് അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ സമ്മേളനവും ആചാര്യ കുടുംബ സംഗമവും നവംബർ 8-ന്!

സനാതന ആത്മീയ സംസ്കൃതിയുടെയും തന്ത്രിക പൈതൃകത്തിന്റെയും സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന അഖിലകേരള തന്ത്രിമണ്ഡലം തിരുവനന്തപുരം ജില്ലാ ഘടകത്തിന്റെ 12-ാമത് വാർഷിക സമ്മേളനവും…

15 hours ago

കാരുണ്യത്തിന്റെ വലിയ മാതൃക തീർത്ത് നടൻ വിവേക് ഒബ്‌റോയ്: ‘രാമായണം’ സിനിമയ്ക്കായി ലഭിച്ച 6 കോടി രൂപ അർബുദ രോഗികളായ കുട്ടികളുടെ ചികിത്സയ്ക്കായി സംഭാവന ചെയ്തു!

പ്രമുഖ ചലച്ചിത്ര താരം വിവേക് ഒബ്‌റോയ് തന്റെ കരിയറിലെ ഏറ്റവും വലിയൊരു മാതൃകാപരമായ തീരുമാനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുടെ പ്രതീകമായി മാറുന്നു.…

16 hours ago

ആദിവാസി യുവതിയുടെ മരണം ജാർഖണ്ഡിൽ വിവാദമാകുന്നു, ഹേമന്ത് സോറൻ സർക്കാരിനെതിരെ പ്രതിഷേധം

ജാർഖണ്ഡിലെ റാഞ്ചിയിൽ ആദിവാസി അവകാശ പ്രവർത്തക നിഷാ കുമാരി ഭഗത്തിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ രാഷ്ട്രീയ വിവാദം ഉയരുന്നു. മരണത്തിന്…

19 hours ago

അഞ്ചര വർഷത്തിന് ശേഷം കായംകുളത്ത് വൈദ്യുതി ഉത്പാദനം: കേരളത്തിന്റെ ഊർജ്ജ പ്രതിസന്ധിക്ക് പുതിയ പ്രതീക്ഷയാകുമോ

കായംകുളം: അഞ്ചര വർഷത്തോളം നിശ്ചലമായി കിടന്ന കായംകുളം എൻ.ടി.പി.സി താപവൈദ്യുത നിലയത്തിൽ വീണ്ടും വൈദ്യുതി ഉത്പാദനം ആരംഭിച്ചത് കേരളത്തിന്റെ ഊർജ്ജമേഖലയിൽ…

21 hours ago

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ…

1 day ago