Saturday, December 27, 2025

രാഷ്ട്രപതിയാകാൻ ആഗ്രഹമില്ലെന്ന് വ്യക്തമാക്കി നിതീഷ് കുമാർ; പ്രതിപക്ഷത്തിന്റെ നീക്കത്തിന് വൻ തിരിച്ചടി

പട്ന: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥിയാക്കാന്‍ നീക്കം നടക്കുന്നെന്ന വാർത്തയിൽ പ്രതികരിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. രാഷ്ട്രപതിയാകാൻ ആഗ്രഹമില്ലെന്ന് അദ്ദേഹം വ്യക്തമാക്കികൊണ്ടായിരുന്നു വിമർശനം.

തനിക്ക് രാഷ്ട്രപതിയാകാനുള്ള ആഗ്രഹമോ അഭിലാഷമോ ഇല്ലെന്നും ഇത് ബംബന്ധിച്ച ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ, ഇതേതുടർന്ന് നിതീഷ് കുമാറിനെ എൻഡിഎ ക്യാമ്പിൽ നിന്നും അടർത്തി മാറ്റാമെന്ന പ്രതിപക്ഷ മോഹം പൊലിഞ്ഞു.

നിലവിലെ അഭ്യൂഹങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. തന്നെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നതിനെക്കുറിച്ച് ഒരു വിവരവുമില്ലെന്നും നിതീഷ് കുമാർ പറഞ്ഞു. ഇക്കാര്യം ആരും തന്നോട് സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles