പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ നിന്ന്
പാറ്റ്‌ന : ട്രക്കിടിച്ച് മരിച്ചയാളുടെ ശരീരം കനാലിലേക്ക് വലിച്ചെറിഞ്ഞ് നിതീഷ് കുമാറിന്റെബിഹാര്‍ പോലീസ്. സംഭവത്തിന് ദൃസാക്ഷിയായ വഴിയാത്രക്കാരന്‍ പകര്‍ത്തിയ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെയാണ് പോലീസിന്റെ മനുഷ്യത്വരഹിതമായ നടപടി പുറംലോകമറിയുന്നത്. ഇതോടെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിയെടുത്തിട്ടുണ്ട്.
മുസാഫര്‍പുരിനു സമീപമുള്ള ധോധി കനാലിലേക്കാണ് പോലീസ് മൃതദേഹം വലിച്ചെറിഞ്ഞത്. ഒരാളുടെ രക്തത്തില്‍ കുളിച്ച മൃതദേഹം രണ്ടു പോലീസുകാര്‍ ചേര്‍ന്ന് വലിച്ചിഴച്ച് കൊണ്ടുവരുന്നതും മൂന്നു പോലീസുകാര്‍ ചേര്‍ന്ന് മൃതദേഹം കനാലിലേക്ക് വലിച്ചറിയുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. പ്രായമായ ഒരാള്‍ ട്രക്കിടിച്ചു മരിച്ചിരുന്നെന്നും മൃതദേഹത്തിന്റെയും വസ്ത്രത്തിന്റെയും ചില ഭാഗങ്ങള്‍ റോഡില്‍ പറ്റിപ്പിടിച്ചിരിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പോസ്റ്റ് മോര്‍ട്ടത്തിനയക്കാന്‍ സാധിക്കുന്ന തരത്തിലായിരുന്നില്ല ആ ഭാഗങ്ങളെന്നും തുടർന്നാണ് അവശിഷ്ടങ്ങള്‍ കനാലിലേക്കെറിഞ്ഞതെന്നുമാണ് പോലീസ് നല്‍കുന്ന വിശദീകരണം. മരിച്ച വ്യക്തിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ലെന്നാണ് വിവരം. അതേസമയം പ്രചരിക്കുന്ന വീഡിയോയുടെ ആധികാരികത സംശയാസ്പദമാണെന്ന് ആദ്യം വാദിച്ച പോലീസ് വീഡിയോ പ്രചരിച്ചതോടെ കനാലിലെറിഞ്ഞ ഭാഗങ്ങൾ വീണ്ടെടുത്ത് പോലീസ് പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…