Sunday, December 21, 2025

അമ്മ ഉപേക്ഷിച്ച് പോയ 15-കാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു;നിസാമുദ്ദീന് 66 വർഷം കഠിന തടവും പിഴയും

ഹരിപ്പാട്:പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ 30- കാരനെതിരെ നടപടി.പ്രതിക്ക് ജീവപര്യന്തവും പോക്സോയടക്കം വിവിധ കുറ്റങ്ങൾ ചുമത്തി 66 വർഷം കഠിന തടവും 1.8 ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. വള്ളികുന്നം അജ്മൽ ഹൗസിൽ ഇപ്പോൾ കടുവിങ്കൽ പ്ലാനേത്തു വടക്കതിൽ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന നിസാമുദ്ദീനാണ് ഹരിപ്പാട് അതിവേഗ കോടതി സ്പെഷൽ ജഡ്ജി എസ്. സജികുമാറാണ് ശിക്ഷ വിധിച്ചത്.

അമ്മ ഉപേക്ഷിച്ചു പോവുകയും പിതാവ് ജയിലിൽ ആയിരിക്കുകയും ചെയ്ത സാഹചര്യത്തിൽ അമ്മൂമ്മയോടൊപ്പം താമസിച്ചുവന്ന 15-കാരിയെയാണ് പ്രതി നിരന്തരം ലൈംഗികമായി പീഡിപ്പിച്ചത്. കേസിൽ 24 സാക്ഷികളെ വിസ്തരിച്ചു.

Related Articles

Latest Articles