Categories: General

ആറു പേര്‍ എന്നെ വേട്ടയാടുന്നു; ഞാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല;മരിച്ചാൽ ഇതു മരണ മൊഴിയായി കണക്കാക്കണം’ വീണ്ടും വീഡിയോയുമായി അഞ്ജലി

കൊച്ചി: നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസ് (POCSO) പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവ് വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെയാണ് അവർ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണം എന്നുമാണ് വിഡിയോയിലെ ആവശ്യം.

താൻ മരണപ്പെട്ടാൽ അത്​ കൊലപാതകമായിരിക്കുമെന്നും അതിനുത്തരവാദി ഈ ആറ്​ പേർ ആയിരിക്കുമെന്നും അഞ്ജലി പറഞ്ഞു. രാഷ്ട്രീയം, സന്നദ്ധ പ്രവർത്തനം, ബിസിനസ്​, ട്രസ്റ്റ്​ എന്നീ മേഖലകളിൽ നിന്നുള്ളവരാണ്​ ഈ ആറ്​ പേർ. എനിക്കെതിരായി കളിച്ചു കൊണ്ടിരിക്കുന്നവരുടെ വിവരങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്. എനിക്കെതിരെ മീറ്റിങ്ങും ഗൂഢാലോചനകളും ഇപ്പോഴും നടത്തുന്നുണ്ട്. ഇനി ഞാൻ മരിച്ചു പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്. ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും തുലയ്ക്കാൻ പാടില്ല. ഇപ്പോഴും പിടിച്ചു നിൽക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ്. ആരെങ്കിലും കൊന്നാലും ഈ ആറു വ്യക്തികൾക്കെതിരെ അന്വേഷണം വരണം. അഞ്ജലി വിഡിയോയിൽ പറയുന്നു.

admin

Recent Posts

തന്ത്രങ്ങൾ കാറ്റിൽ പാറി ! എല്ലാം വെറും തന്ത്രമാണെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു

കോൺഗ്രസിന്റെ അടവ് ചീറ്റി! തന്ത്രങ്ങൾ കാറ്റിൽ പാറി

10 mins ago

ജമ്മു ഭീകരാക്രമണം : കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികൾ ; ഡ്രൈവർ അടക്കം 4 പേർ മരിച്ചത് വെടിയേറ്റ്

ദില്ലി : ജമ്മുകശ്മീരിലെ റീസിയിൽ ഇന്നലെ നടന്ന ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട തീർത്ഥാടകർ യുപി സ്വദേശികളെന്ന് പൊലീസ് അറിയിച്ചു. വാഹനത്തിന്റെ ഡ്രൈവർ…

48 mins ago

ജോർജ് കുര്യന് ഇത് അർഹിച്ച അംഗീകാരം

സർപ്രൈസ് എൻട്രി നടത്തിയ ജോർജ് കുര്യൻ ആരാണ്

1 hour ago

പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ; തീരുമാനം എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ

പാരീസ് : പാർലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍. യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിൽ തന്റെ പാര്‍ട്ടിയെ…

1 hour ago

സാമ്പത്തിക പ്രതിസന്ധി ! ജീവിതം അവസാനിപ്പിക്കുന്നു ; അടുപ്പക്കാരെ വിളിച്ചറിയിച്ച് മൂന്നംഗ കുടുംബം ജീവനൊടുക്കി

തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നെയ്യാറ്റിൻകരയിൽ മൂന്നംഗ കുടുംബം വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. പിതാവും മാതാവും 22…

1 hour ago

സ​ർ​ക്കാ​രി​നെ മു​ൾ​മു​ന​യി​ൽ നി​ർ​ത്താ​ൻ പ്രതിപക്ഷം ! നി​യ​മ​സ​ഭാ സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം

തി​രു​വ​ന​ന്ത​പു​രം ​:​ ​പതിനഞ്ചാം​ ​കേ​ര​ള​ ​നി​യ​മ​സ​ഭ​യു​ടെ​ ​പ​തി​നൊ​ന്നാം​ ​സ​മ്മേ​ള​നം​ ​ഇ​ന്ന് ​ആരംഭിക്കും.​ 2024​-​ 25​ ​സാ​മ്പ​ത്തി​ക​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​ബ​ഡ്ജ​റ്റി​ലെ​ ​ധ​നാ​ഭ്യ​ർ​ത്ഥ​ന​ക​ൾ​…

1 hour ago