Wednesday, May 15, 2024
spot_img

ആറു പേര്‍ എന്നെ വേട്ടയാടുന്നു; ഞാന്‍ ഒരിക്കലും ആത്മഹത്യ ചെയ്യില്ല;മരിച്ചാൽ ഇതു മരണ മൊഴിയായി കണക്കാക്കണം’ വീണ്ടും വീഡിയോയുമായി അഞ്ജലി

കൊച്ചി: നമ്പർ 18 ഹോട്ടലുമായി ബന്ധപ്പെട്ട പോക്സോ കേസ് (POCSO) പ്രതി കോഴിക്കോട് സ്വദേശിനി അഞ്ജലി റീമാദേവ് വെളിപ്പെടുത്തലുമായി വീണ്ടും രംഗത്ത്. സോഷ്യൽ മീഡിയയിൽ പങ്കുവച്ച പുതിയ വീഡിയോയിലൂടെയാണ് അവർ വെളിപ്പെടുത്തലുകൾ നടത്തിയിരിക്കുന്നത്. താൻ ആത്മഹത്യ ചെയ്യില്ലെന്നും മരിച്ചാൽ ഇതു തന്റെ മരണ മൊഴിയായി കണക്കാക്കണം എന്നുമാണ് വിഡിയോയിലെ ആവശ്യം.

താൻ മരണപ്പെട്ടാൽ അത്​ കൊലപാതകമായിരിക്കുമെന്നും അതിനുത്തരവാദി ഈ ആറ്​ പേർ ആയിരിക്കുമെന്നും അഞ്ജലി പറഞ്ഞു. രാഷ്ട്രീയം, സന്നദ്ധ പ്രവർത്തനം, ബിസിനസ്​, ട്രസ്റ്റ്​ എന്നീ മേഖലകളിൽ നിന്നുള്ളവരാണ്​ ഈ ആറ്​ പേർ. എനിക്കെതിരായി കളിച്ചു കൊണ്ടിരിക്കുന്നവരുടെ വിവരങ്ങൾ എത്തിക്കേണ്ടിടത്ത് എത്തിച്ചിട്ടുണ്ട്. എനിക്കെതിരെ മീറ്റിങ്ങും ഗൂഢാലോചനകളും ഇപ്പോഴും നടത്തുന്നുണ്ട്. ഇനി ഞാൻ മരിച്ചു പോയാലും ഇങ്ങനെ ആക്കിയവരെ നിയമവും കോടതിയും വെറുതെ വിടരുത്. ഇനി ഒരു പെൺകുട്ടിയുടെ ജീവിതവും തുലയ്ക്കാൻ പാടില്ല. ഇപ്പോഴും പിടിച്ചു നിൽക്കുന്നത് തെറ്റു ചെയ്തിട്ടില്ല എന്ന ഒറ്റ ധൈര്യത്തിലാണ്. ആരെങ്കിലും കൊന്നാലും ഈ ആറു വ്യക്തികൾക്കെതിരെ അന്വേഷണം വരണം. അഞ്ജലി വിഡിയോയിൽ പറയുന്നു.

Related Articles

Latest Articles