ചരിത്രം കുറിച്ച് റെയില്‍വേ: 166 വര്‍ഷത്തിനിടെ
ഒരു യാത്രക്കാരന്‍ പോലും അപകടത്തില്‍
മരിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി
ദില്ലി: റെയില്‍വെയുടെ 166 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഒരു യാത്രക്കാരന്‍ പോലും അപകടത്തില്‍ മരിച്ചിട്ടില്ലെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയല്‍. രാജ്യത്തൊട്ടാകെ സുരക്ഷാ മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തിയതിന്റെ ഭാഗമായാണ് റെയില്‍വെ ഈ നേട്ടം കൈവരിച്ചതെന്ന്ട്വിറ്ററിലൂടെയാണ് അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്.
ട്രാക്കുകളുടെ ആധുനീകരണം, കോണ്ക്രിറ്റ് സ്ലീപ്പറുകള്‍ സ്ഥാപിക്കല്‍ തുടങ്ങിയവ പൂര്‍ണമായും നടപ്പാക്കിയതായി കഴിഞ്ഞ മാസം റെയില്‍വെ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. കേടായ റെയിലുകള്‍ കണ്ടെത്തുന്നതിന് അള്‍ട്രാസോണിക് സംവിധാനം(യുഎസ്എഫ്ഡി) നടപ്പാക്കിയത് ഗുണകരമായി. റെയില്‍വെ ട്രാക്കുകളുടെ സുരക്ഷവര്‍ധിപ്പിക്കുന്നതും ട്രെയിനുകളുടെ പാളംതെറ്റുന്നത് ഒഴിവാക്കുന്നതിനും ഇത് സഹായിച്ചു.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതുസംബന്ധിച്ച് ജീവനക്കാര്‍ക്ക് പരിശീലനവും ബോധവത്കരണവും നല്‍കിയതും ഗുണകരമായതായി റെയില്‍വെ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

