Kerala

കേരളത്തിൽ ഭക്ഷ്യസുരക്ഷാ പരിശോധനയിൽ വിട്ടുവീഴ്ച്ചയില്ല; ശക്തമായി തുടരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: സംസ്ഥാനത്ത് ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന കാമ്പയിന്റെ ഭാഗമായി, ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമായി തുടരുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്.

ഇന്നലെയും ഇന്നുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് 484 പരിശോധനകൾ നടത്തിയെന്നും ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 46 കടകൾക്കെതിരെ നടപടി സ്വീകരിക്കുകയും 186 സ്ഥാപനങ്ങൾക്ക് നോട്ടീസ് നല്‍കുകയും ചെയ്തുവെന്നും 33 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചുവെന്നും 19 സാമ്പിളുകൾ പരിശോധനയ്ക്കയച്ചുവെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.

അതേസമയം കഴിഞ്ഞ 12 ദിവസങ്ങളിലായി സംസ്ഥാനവ്യാപകമായി 2857 പരിശോധനകളാണ് നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 263 കടകൾക്കെതിരെ നടപടി സ്വീകരിച്ചു. 962 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൂടാതെ 367 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിക്കുകയും 212 സാമ്പിളുകൾ പരിശോധനയ്ക്കയക്കുകയും ചെയ്തു.

admin

Recent Posts

ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവികസേന ! ഹൂതികൾ ആക്രമിച്ച പാനമ എണ്ണക്കപ്പലിനെ രക്ഷിച്ചു ! 22 ഇന്ത്യക്കാരുൾപ്പെടെ 30 ജീവനക്കാരും സുരക്ഷിതർ

ജറുസലേം: ചെങ്കടലിൽ വീണ്ടും രക്ഷകരായി ഇന്ത്യൻ നാവിക സേന. ഹൂതി ആക്രമണത്തിനിരയായ പനാമ എണ്ണക്കപ്പലിലെ ജീവനക്കാരെ ഇന്ത്യന്‍ നാവികസേന രക്ഷപ്പെടുത്തി.…

2 hours ago

കെഎസ്ആർടിസി ഡ്രൈവറെ മേയറും സംഘവും കള്ളക്കേസിൽ കുടുക്കുന്നുവോ |OTTAPRADAKSHINAM

മേയറും സംഘവും ദൃക്‌സാക്ഷിയെ ഭീഷണിപ്പെടുത്തി മൊബൈൽ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തത് എന്തിന്? #aryarajendran #ksrtc #driver #sachindev

2 hours ago

നിന്റെ അച്ഛന്റെ വകയാണോ കെ എസ് ആര്‍ടിസി | തിരുവനന്തപുരത്തെ സ്മാര്‍ട്ട് മേയറും എംഎല്‍എ ഭര്‍ത്താവും

തിരുവനന്തപുരം മേയര്‍ ആര്യ, ഭര്‍ത്താവ് സച്ചിന്‍ ദേവ് എംഎല്‍എ . ഭരണകക്ഷിയുടെ പ്രതിനിധികളുമായുള്ള വാക്കു തര്‍ക്കത്തില്‍ ജീവനുഭീഷണിയുണ്ടെന്ന ഭീതിയിലാണ് കെ…

3 hours ago

നിങ്ങളെന്നെ സംഘിയാക്കിയെന്ന് ഇപി ജയരാജൻ | മാദ്ധ്യമങ്ങൾക്കു പഴി

ഇപിയ്ക്ക് പിഴവുണ്ടായോ... ഇല്ലെന്നാണ് മറുപടി. പഴിയെല്ലാം മാദ്ധ്യമങ്ങള്‍ക്കാണ്. ഇപിയില്‍ നിന്ന് പാപിയിലെത്താന്‍ ഏറെ ദൂരമില്ലെന്ന് സംശയിക്കുന്നവരോടാണ് ജയരാജന്‍ മറുപടി പറയുന്നത്.…

3 hours ago

പ്രചാരണ ഗാനത്തിൽ മാറ്റം വരുത്തണം !ആം ആദ്മി പാർട്ടിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ കർശന നിർദേശം !

ആം ആദ്മി പാർട്ടിയുടെ പ്രചാരണ ഗാനത്തിൽ മാറ്റംവരുത്താൻ കർശന നിർദേശം നൽകി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ. തെരഞ്ഞെടുപ്പ് ചട്ടങ്ങളും കമ്മിഷന്റെ…

3 hours ago