No coup in Brahmapuram; Forensic report says garbage dump may have caught fire by itself
കൊച്ചി:ബ്രഹ്മപുരത്ത് മാലിന്യ കൂമ്പാരത്തിന് സ്വയം തീപിടിച്ചതാകാമെന്ന് ഫൊറന്‍സിക് റിപ്പോര്‍ട്ട്. മാലിന്യ നിക്ഷേപത്തിലെ രാസ വസ്തുക്കള്‍ തീ പിടിക്കാന്‍ കാരണമായെന്നാണ് ഫൊറന്‍സിക് റിപ്പോര്‍ട്ടിലെ വിശദീകരണം. കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളില്‍ വലിയ രീതിയില്‍ രാസ മാറ്റം ഉണ്ടാകും. തീ പടരാന്‍ സാധ്യത ഉള്ള വസ്തുക്കള്‍ അവയില്‍ നിന്ന് ഉണ്ടാകുകയും ചെയ്യും.തീ മാലിന്യ കൂമ്പാരത്തിന്റെ അടിത്തട്ടില്‍ നിന്നെന്നും ഫോറെന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു.
ബ്രഹ്മപുരം തീപിടുത്തത്തില്‍ അട്ടിമറിയില്ലെന്ന് വ്യക്തമാക്കുന്ന വിധത്തിലാണ് റിപ്പോര്‍ട്ട് പുറത്തെത്തിയിരിക്കുന്നത്. അഞ്ച് ഇടങ്ങളില്‍ നിന്നുള്ള സാമ്പിളുകളില്‍ തൃശൂരിലെ ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരുന്നു. ഇതാണ് വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കിയത്.
ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായതിന്റെ ആദ്യ ഘട്ടത്തില്‍ ആരെങ്കിലും മാലിന്യക്കൂമ്പാരത്തിന് മനപൂര്‍വം തീയിട്ടതാണോ എന്നത് ഉള്‍പ്പെടെയുള്ള സംശയങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇത്തരം സംശയങ്ങള്‍ നിലനില്‍ക്കില്ലെന്ന തരത്തിലാണ് ഫൊറന്‍സിക് പരിശോധനാ ഫലം പുറത്തെത്തിയിരിക്കുന്നത്. തീപിടുത്തവുമായി ബന്ധപ്പെട്ട് പോലീസ് നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…