'No democracy has personal laws'; Amit Shah reiterates BJP's promise to implement Uniform Civil Code
ദില്ലി: ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന ബിജെപി വാഗ്ദാനം പാലിക്കുമെന്ന് ആവർത്തിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഒരു ജനാധിപത്യ രാജ്യത്തിനും വ്യക്തിനിയമങ്ങളില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഒരു ദേശീയ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
‘രാജ്യം ഭരിക്കേണ്ടത് ശരിയത്തിന്റെയോ വ്യക്തിനിയമങ്ങളുടെയോ അടിസ്ഥാനത്തിലാണോ? ഒരു രാജ്യവും അങ്ങനെ പ്രവർത്തിക്കുന്നില്ല. ഒരു ജനാധാപത്യ രാജ്യവും വ്യക്തിനിയമം നടപ്പാക്കുന്നില്ല. പിന്നെ എന്തിനാണ് ഇന്ത്യയിൽ മാത്രം അങ്ങനെ നടപ്പാകണമെന്ന് ആവശ്യപ്പെടുന്നത്. പല മുസ്ലീം രാജ്യങ്ങളും ശരിയത്ത് നിയമം പാലിക്കുന്നില്ല. കാലം ഒരുപാട് മുന്നോട്ട് പോയി. ഇന്ത്യയും അതുപോലെ തന്നെ മുന്നോട്ട് പോകണം.
എല്ലാ ജനാധിപത്യ രാജ്യങ്ങളിലും ഏകീകൃത സിവിൽ കോഡ് ഉണ്ട്. ഇന്ത്യയിലും അത് നടപ്പാക്കാനുള്ള സമയമായി. ഭരണഘടന രൂപീകരിക്കുമ്പോൾ ഭരണഘടനാ അസംബ്ലി രാജ്യത്തിന് നൽകിയ വാഗ്ദാനമാണ് ഏകീകൃത സിവിൽ കോഡ്. ഒരു മതേതര രാജ്യത്ത് എല്ലാവർക്കും ഒരു നിയമം അനുവദനീയമല്ലേ, മതേതരത്വത്തിന്റെ ഏറ്റവും വലിയ ലക്ഷണം അതാണ്’ എന്ന് അദ്ദേഹം പറഞ്ഞു.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…