Kerala

ഓട്ടോറിക്ഷയില്‍ ഡ്രൈവര്‍ക്കൊപ്പം മുന്‍പിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഇല്ല: ഉത്തരവുമായി ഹൈ​ക്കോടതി

കൊച്ചി: ഓട്ടോ​റി​ക്ഷ​യു​ടെ മു​ന്‍​ സീ​റ്റി​ല്‍ ‍ഡ്രൈവര്‍ക്കൊപ്പം ഇരുന്ന് സ​ഞ്ച​രി​ക്കു​ന്ന യാ​ത്ര​ക്കാ​ര​ന്​ അ​പ​ക​ട​മു​ണ്ടാ​യാ​ല്‍ ഇ​ന്‍​ഷുറ​ന്‍​സ് പ​രി​ര​ക്ഷ​ക്ക്​ അ​ര്‍​ഹ​ത​യു​​ണ്ടാ​വി​ല്ലെ​ന്ന്​ ഹൈ​ക്കോടതി. ഓട്ടോ ഉടമയാണ് നഷ്ടപരിഹാരം നല്‍കേണ്ടത് എന്ന് ഇന്‍​ഷു​റ​ന്‍​സ് കമ്പനി ന​ല്‍​കി​യ ഹര്‍​ജി​യി​ൽ ജ​സ്​​റ്റി​സ് എ ​ബ​ദ​റു​ദ്ദീൻ ഉ​ത്ത​ര​വിട്ടു .

ഗു​ഡ്സ് ഓട്ടോ​റി​ക്ഷ​യി​ല്‍ ഡ്രൈ​വ​റു​ടെ സീ​റ്റ്​ പ​ങ്കി​ട്ട് യാ​ത്ര​ചെ​യ്യു​ന്ന​തി​നി​ടെ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ മം​ഗ​ലാ​പു​രം സ്വ​ദേ​ശി ഭീ​മ​ക്ക്​ ന​ഷ്​​ട​​പ​രി​ഹാ​രം ന​ല്‍​ക​ണ​മെ​ന്ന മോ​ട്ടോ​ര്‍ ആ​ക്സി​ഡ​ന്‍​റ്​ ക്ലെ​യിം ട്രൈ​ബ്യൂ​ണ​ല്‍ ഉത്തരവിറക്കിയിരുന്നു. ഈ ഉത്തരവിന് എതിരെയാണ് ഇന്‍ഷൂറന്‍സ് കമ്പനി ഹൈക്കോടതിയെ സമീപിച്ചത്.

2008 ജ​നു​വ​രി 23നാണ് അ​പ​ക​ടം ഉണ്ടായത്. കാ​സ​ർ​കോ​ട് സ്വ​ദേ​ശി ബൈ​ജു​മോ​ൻ ഗു​ഡ്സ് ഓ​ട്ടോ​യി​ൽ നി​ർ​മാ​ണ സാ​മ​ഗ്രി​ക​ളു​മാ​യി പോകുമ്പോൾ​​ ഭീ​മ​ ഒ​പ്പം​ ക​യ​റി​യിരുന്നു. 1.50 ല​ക്ഷം രൂ​പ ന​ഷ്​​ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ട് ഭീ​മ ന​ല്‍​കി​യ ഹ​ര്‍ജിയില്‍ ട്രൈ​ബ്യൂ​ണ​ലിന്റെ അനുകൂല വിധിയുണ്ടായി. ഡ്രൈ​വ​റു​ടെ സീ​റ്റി​ൽ ഇ​രു​ന്ന്​ യാ​ത്ര ചെ​യ്ത വ്യ​ക്തി​ക്ക് ഇ​ൻ​ഷു​റ​ൻ​സ് പ​രി​ര​ക്ഷ ല​ഭി​ക്കി​ല്ലെ​ന്ന കമ്പ​നി​യു​ടെ വാ​ദം ഹൈക്കോടതി അം​ഗീകരിച്ചു. ഓട്ടോ ഡ്രൈ​വ​റും ഉ​ട​മ​യു​മാ​യ ബൈ​ജു​മോ​നാ​ണ് ന​ഷ്‌​ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള ബാ​ധ്യ​ത കോ​ട​തി വ്യ​ക്ത​മാ​ക്കി.

B4 Admin

Share
Published by
B4 Admin
Tags: High court

Recent Posts

ഗൂഗിളില്‍ തിരഞ്ഞ് കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിക്കാറുണ്ടോ?. എങ്കില്‍ അക്കൗണ്ടിലെ പണം മുഴുവന്‍ നഷ്ടപ്പെടാം. വ്യാജ നമ്പറുകള്‍ വഴിയുള്ള സൈബര്‍ തട്ടിപ്പുകളില്‍ അതീവ ജാഗ്രത വേണമെന്ന് കേരള പൊലീസിന്റെ കര്‍ശന മുന്നറിയിപ്പ്

തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…

2 hours ago

വിഴിഞ്ഞത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടില്‍ കവര്‍ച്ച. വാതില്‍ തകര്‍ത്ത് നാലു പവന്‍ സ്വര്‍ണവും 45,000 രൂപയും മോഷ്ടിച്ചു

വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…

3 hours ago

എല്ലാവരും പരിശീലനം നേടുന്നു, എന്നാല്‍ ഇതിന് വലിയ ധൈര്യം വേണം. ദുബായ് – ടെല്‍ അവീവ് വിമാനത്തില്‍ സഹപൈലറ്റിന്റെ കുത്തേറ്റു വാങ്ങി 174 ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ അസാധാരണമായ ധീരതയെക്കുറിച്ച് മുന്‍ സഹപ്രവര്‍ത്തക

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…

3 hours ago

ഹൈദരാബാദില്‍ ക്ഷേത്രത്തിന് നേരെ അക്രമം. സന്തോഷി മാതാ ക്ഷേത്രം അടിച്ചുതകര്‍ക്കുകയും പൂജാരിയെ ആക്രമിക്കുകയും വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്ത പ്രതി പിടിയില്‍

ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…

4 hours ago

പഞ്ചാബ് അതിർത്തിയിൽ വീണ്ടും പാക് ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം. രണ്ട് പേരെ കാലപുരിക്കയച്ച് ബിഎസ്എഫ്

പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…

5 hours ago