ഹെയർ ഡൈയും മേക്കപ്പോ ഇല്ലാതെയുള്ള മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ രൂപം കണ്ട് അന്തം വിട്ട് സോഷ്യൽ മീഡിയ. അഴിമതിക്കേസിൽ ജാമ്യം ലഭിച്ചതിനെ തുടർന്ന് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ബുധനാഴ്ച വാർത്തകളിൽ ഇടം നേടിയിരുന്നുവെങ്കിലും ഹെയർ ഡൈയും മേക്കപ്പും ഇല്ലാതെയുള്ള ഇമ്രാന്റെ രൂപമാണ് ഇപ്പോൾ വൈറലാകുന്നത്.
Former Pakistan PM Imran Khan without makeup & hair dye. 🤣 pic.twitter.com/gLhfXFtE4K
— THE UNKNOWN MAN (@Unknown39373Man) May 15, 2024
ഇമ്രാൻ ഖാൻ രണ്ട് പേർക്കൊപ്പം ഇരിക്കുന്നതാണ് വീഡിയോയിലുള്ളത്. പ്രായത്തിന്റെ അവശതകൾ പ്രകടിപ്പിക്കുന്ന, കറുത്ത ചായം പൂശിയ നീളമുള്ള മുടിയോ മേക്കപ്പോ ഇല്ലാതെ ഇമ്രാനെ ആർക്കും തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നതാണ് വാസ്തവം. അവിശ്വാസ പ്രമേയത്തിലൂടെ അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന ആദ്യത്തെ പാക് പ്രധാനമന്ത്രിയായതിന് ശേഷം ഇമ്രാൻ നിരവധി കേസുകളിൽപെട്ടിരിക്കുകയാണ്. കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ റാവൽപിണ്ടിയിലെ അതീവ സുരക്ഷാ ജയിലായ അദിയാല ജയിലിലാണ് ഇമ്രാൻ ഖാൻ കഴിയുന്നത്.

