Tuesday, December 16, 2025

അറ്റകുറ്റപണിക്ക് പണമില്ല ! പകുതി വിമാനങ്ങളും കട്ടപ്പുറത്ത് ! അടച്ചുപൂട്ടലിന്റെ വക്കിലെത്തി പാകിസ്ഥാൻ എയർലൈൻസ്

ഇസ്ലാമാബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അടച്ചുപൂട്ടലിന്റെ വക്കിലെത്തി പാകിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ്. 34 വിമാനങ്ങൾ ഉണ്ടായിരുന്ന പാകിസ്ഥാൻ എയർലൈൻസിൽ ഇപ്പോൾ 17 വിമാനങ്ങൾ മാത്രമാണ് സർവ്വീസ് നടത്തുന്നത്. ഇവയും ഉടൻ തന്നെ സർവീസ് അവസാനിപ്പിക്കുമെന്നാണ് വിവരം.

ഇന്ധനം നിറയ്ക്കാൻ പണമില്ലാതെ വിമാനങ്ങൾക്ക് സർവ്വീസ് നിർത്തിവയ്‌ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നു. പിന്നാലെ വിമാനത്തിന്റെ അറ്റകുറ്റപ്പണിയ്ക്കും പണമില്ലാതെയായി. അറ്റകുറ്റ പണി നടത്താൻ സാധിക്കാതെ പന്ത്രണ്ട് 777 ബോയിംഗ് വിമാനങ്ങൾ സർവ്വീസ് അവസാനിപ്പിച്ചതായാണ് അധികൃതർ പറയുന്നത്. 17 എയർബസ് എ 320 എയർക്രാഫ്റ്റിൽ ഏഴെണ്ണം സർവ്വീസ് അവസാനിപ്പിച്ചു.
സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ എയർലൈൻ സ്വകാര്യവത്കരിച്ചിരുന്നു. 60 ശതമാനത്തോളം സ്വകാര്യവത്കരണം ആണ് നടപ്പിലാക്കിയിരിക്കുന്നത്. എന്നാൽ ഇത് പരാജയപ്പെട്ടു. ഇതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.

Related Articles

Latest Articles