ദില്ലി: കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്തശേഷം അധികപ്രതിരോധത്തിനായി തല്ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. . ബൂസ്റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്ന് നീതി ആയോഗ് ആണ് തീരുമാനിച്ചത്. വിദഗ്ദ്ധർ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ അദ്യക്ഷനായ വികെ പോൾ അറിയിച്ചിട്ടുണ്ട്.
അതേസമയം ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് തെളിയിക്കുന്ന ഡേറ്റയില്ലാത്തതിനാൽ തൽക്കാലം ആവശ്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് പറയാൻ ഇപ്പോൾ മതിയായ ഡാറ്റയില്ല. പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നത് പ്രതിരോധ അളവ് എത്രത്തോളം നൽകുന്നുണ്ടെന്നതിന് വ്യക്തമായ ഡാറ്റ ആവശ്യമാണ്…- ” ഡോ.രൺദീപ് പറഞ്ഞു.
ആഗോള തലത്തിൽ ചില രാജ്യങ്ങൾ കോവിഡ് ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ നല്കാൻ ഒരുങ്ങുന്നുണ്ട്. അമേരിക്കയും ജർമ്മനിയും ബൂസ്റ്റർ വാക്‌സിൻ ഡോസ് നല്കാൻ അനുമതി നൽകി കഴിഞ്ഞു. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകളിൽ നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയതായി 30,948 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 152 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാജ്യത്ത് പുതുതായി സ്ഥിരീകരിച്ച കേസുകളില്‍ 59 ശതമാനവും കേരളത്തില്‍ നിന്നാണ്. സംസ്ഥാനത്ത് തന്നെയാണ് എറ്റവും ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ന്യൂഡല്‍ഹി : കാല്‍ നൂറ്റാണ്ട് മുമ്പ് ആരംഭിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രാഷ്ട്രീയ യാത്ര ഒരു പ്രത്യേക നാഴികക്കല്ലിലെത്തിയിരിക്കുകയാണ്. 2001 ഒക്ടോബര്‍…
ഹിംഗോളി : മഹാരാഷ്ട്രയിലെ ഹിംഗോളിയില്‍ പെട്രോള്‍ പമ്പ് സീല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ഇന്ത്യന്‍ ഓയില്‍ ഉദ്യോഗസ്ഥന്‍ കുത്തേറ്റ്…
ചണ്ഡീഗഡ് : ഹിന്ദുവാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത മുസ്ലീം യുവാവിനെതിരെ പരാതിയുമായി യുവതി. ഇന്‍സ്റ്റഗ്രാം വഴിയാണ് യുവതി…
കണ്ണൂര്‍ : കേരളത്തില്‍ എയിംസ് സ്ഥാപിക്കുമെന്ന ഉറപ്പില്‍ മാറ്റമില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവര്‍ത്തിച്ചു. എയിംസ് വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ…
മോസ്‌കോ/ കീവ് : റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന് പരിഹാരം കാണുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച സമഗ്രമായ സമാധാന നിര്‍ദേശത്തിന് നന്ദി അറിയിച്ച് റഷ്യ.…
കാസര്‍ഗോഡ്: വന്ദേ മാതരത്തിന്റെ ചരിത്രവും അതിന്റെ രചനയ്ക്ക് പിന്നിലെ സാഹചര്യങ്ങളും ദേശീയ പ്രസ്ഥാനത്തിലുണ്ടാക്കിയ സ്വാധീനവും സമഗ്രമായി പഠിച്ച് ഗവേഷണരേഖയായി പ്രസിദ്ധീകരിക്കണമെന്ന്…