Friday, May 3, 2024
spot_img

രാജ്യത്ത് ബൂസ്റ്റർ ഡോസ് വേണമോ? നിലപാട് വ്യക്തമാക്കി നീതി ആയോഗ്

ദില്ലി: കൊവിഡ് വാക്സിൻ രണ്ട് ഡോസ് എടുത്തശേഷം അധികപ്രതിരോധത്തിനായി തല്ക്കാലം ഉണ്ടാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. . ബൂസ്റ്റർ ഡോസ് ഇപ്പോൾ ആവശ്യമില്ലെന്ന് നീതി ആയോഗ് ആണ് തീരുമാനിച്ചത്. വിദഗ്ദ്ധർ ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടിട്ടില്ലെന്നും വിദഗ്ധ സമിതിയുടെ അദ്യക്ഷനായ വികെ പോൾ അറിയിച്ചിട്ടുണ്ട്.

അതേസമയം ബൂസ്റ്റർ ഡോസ് അനിവാര്യമെന്ന് തെളിയിക്കുന്ന ഡേറ്റയില്ലാത്തതിനാൽ തൽക്കാലം ആവശ്യമില്ലെന്നാണ് ലോകാരോഗ്യ സംഘടനയുടെ നിലപാട്. ബൂസ്റ്റർ ഡോസ് ആവശ്യമാണെന്ന് പറയാൻ ഇപ്പോൾ മതിയായ ഡാറ്റയില്ല. പ്രതിരോധ കുത്തിവയ്പ്പുകൾ എടുക്കുന്നത് പ്രതിരോധ അളവ് എത്രത്തോളം നൽകുന്നുണ്ടെന്നതിന് വ്യക്തമായ ഡാറ്റ ആവശ്യമാണ്…- ” ഡോ.രൺദീപ് പറഞ്ഞു.

ആഗോള തലത്തിൽ ചില രാജ്യങ്ങൾ കോവിഡ് ബൂസ്റ്റർ വാക്‌സിൻ ഡോസുകൾ നല്കാൻ ഒരുങ്ങുന്നുണ്ട്. അമേരിക്കയും ജർമ്മനിയും ബൂസ്റ്റർ വാക്‌സിൻ ഡോസ് നല്കാൻ അനുമതി നൽകി കഴിഞ്ഞു. അതേസമയം രാജ്യത്തെ പ്രതിദിന കൊവിഡ്-19 കേസുകളിൽ നേരിയ കുറവ്. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്ന് രാവിലെ പുറത്തുവിട്ട കണക്കുകൾ പ്രകാരം പുതിയതായി 30,948 കൊവിഡ് പോസിറ്റീവ് കേസുകളാണ് സ്ഥിരീകരിച്ചത്. 152 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. രാ​ജ്യ​ത്ത് പു​തു​താ​യി സ്ഥി​രീ​ക​രി​ച്ച കേ​സു​ക​ളി​ല്‍ 59 ശ​ത​മാ​ന​വും കേ​ര​ള​ത്തി​ല്‍ നി​ന്നാ​ണ്. സം​സ്ഥാ​ന​ത്ത് ത​ന്നെ​യാ​ണ് എ​റ്റ​വും ഉ​യ​ര്‍​ന്ന ടെ​സ്റ്റ്​ പോ​സി​റ്റി​വി​റ്റി നി​ര​ക്കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles