ഐപിഎൽ രണ്ടാം പാദ മത്സരങ്ങളിൽ നിന്ന് രാജസ്ഥാന് റോയല്സിന്റെ വെടിക്കെട്ട് ബാറ്റ്സ്മാന് ജോസ് ബട്ലര് പിന്മാറി. ബട്ലറുടെ ഭാര്യ കുഞ്ഞിന് ജന്മം നല്കുന്നതിനാലാണ് താരം വിട്ടുനില്ക്കുന്നത്. . ന്യൂസീലൻഡ് യുവ വിക്കറ്റ് കീപ്പർ ഗ്ലെൻ ഫിലിപ്സ് ബട്ലറിനു പകരക്കാരനായി എത്തും.
25 രാജ്യാന്തര മത്സരങ്ങളിൽ നിന്ന് 506 റൺസാണ് ഗ്ലെൻ ഫിലിപ്സിൻ്റെ സമ്പാദ്യം. 2 വിക്കറ്റുകളും താരം വീഴ്ത്തിയിട്ടുണ്ട്. ഡേവിഡ് മില്ലര്, മുസ്തഫിസുര് റഹ്മാന്, ക്രിസ് മോറിസ് എന്നിവര് മാത്രമാണ് നിലവില് രാജസ്ഥാന് റോയല്സിലുള്ള മറ്റു വിദേശ താരങ്ങള്. അതേസമയം യു എ ഇയില് അടുത്ത മാസമാരംഭിക്കുന്ന ഐ പി എല്ലിന്റെ രണ്ടാംഘട്ട മല്സരങ്ങള്ക്കായി ഒരു മാസം മുൻപേ മുന് ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര് കിങ്സ് ദുബായിയില് എത്തിയിട്ടുണ്ട്. നായകന് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തില് ടീം പരിശീലനം ആരംഭിച്ചിട്ടുണ്ട്.
ഐ പി എല്ലിലെ ശേഷിക്കുന്ന മത്സരങ്ങള് സെപ്തംബര് 19 മുതല് യു എ ഇയില് ആരംഭിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില് നിര്ത്തിവെച്ച മത്സരങ്ങളാണ് പുനരാരംഭിക്കുന്നത്. ദുബൈ, അബൂദബി, ഷാര്ജ എന്നീ വേദികളിലായാണ് മത്സരങ്ങള് നടക്കുക. ഒക്ടോബര് 15 നാണ് കലാശപ്പോരാട്ടം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…