ദില്ലി: രാജ്യത്ത് കല്‍കരിക്ഷാമം (Coal) കാരണം ഊര്‍ജപ്രതിസന്ധി രൂക്ഷമാകുന്നുവെന്ന റിപോര്‍ടുകള്‍ നിഷേധിച്ച് കേന്ദ്ര ഊര്‍ജ വകുപ്പ് മന്ത്രി ആര്‍ കെ സിങ്. ഈ വിഷയത്തിൽ അനാവശ്യമായി പരിഭ്രാന്തി സൃഷ്ടിക്കരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താപനിലയങ്ങളില്‍ നിലവിലുള്ള കല്‍ക്കരി സ്‌റ്റോക് നാല് ദിവസത്തേക്ക് കൂടി പര്യാപ്തമാണെന്നും മന്ത്രി വ്യക്തമാക്കി.
നാല് ദിവസത്തേക്കുള്ള കൽക്കരിയുടെ കരുതൽ ശേഖരം രാജ്യത്തുണ്ട്. ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ടെന്നും പ്രശ്നങ്ങൾ ഒന്നും തന്നെയുണ്ടാകില്ലെന്നും ആർകെ സിംഗ് അറിയിച്ചു. ദില്ലിയിലേക്ക് ആവശ്യമായ ഊർജം ലഭ്യമാക്കും, ലോഡ് ഷെഡിങ് ഉണ്ടാവില്ല. പണം നോക്കാതെ കൽക്കരിയുടെ വിതരണം തുടരുമെന്നും അദ്ദേഹം അറിയിച്ചു.
ഊര്‍ജ പ്രതിസന്ധി സംബന്ധിച്ച് തെറ്റായ സന്ദേശങ്ങള്‍ നല്‍കി ജനങ്ങളെ പരിഭ്രാന്തരാക്കുന്ന പ്രവൃത്തിയുണ്ടായാല്‍ നടപടിക്ക് വിധേയരാകേണ്ടിവരുമെന്ന് ടാറ്റ പവര്‍ സി ഇ ഒ, ഗെയില്‍ എന്നിവര്‍ക്ക് താക്കീത് നല്‍കിയതായും ആര്‍ കെ സിങ് പറഞ്ഞു. രാജ്യത്തുടനീളമുള്ള വൈദ്യുത നിലയങ്ങളിലേക്ക് ആവശ്യമായ അളവിൽ ഗ്യാസ് വിതരണം ചെയ്യുന്നത് തുടരാൻ ഗെയിൽ സിഎംഡിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിതരണം തുടരുമെന്ന് അദ്ദേഹം ഉറപ്പ് നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.

