ഇസ്ലാമബാദ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ നടപ്പിലാക്കുന്ന ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായി ഇനി മുതൽ മന്ത്രിമാർക്കും അവരുടെ ഉപദേശകർക്കും ശമ്പളം തടഞ്ഞ് പാക് സർക്കാർ. ശമ്പളവും ആഡംബര കാറുകളും, വിമാനയാത്രയും, മറ്റെല്ലാ ആനുകൂല്യങ്ങളും തിരിച്ചെടുക്കുമെന്നും ഇതുവഴി പ്രതിവർഷം 200 മില്യൺ പാകിസ്ഥാനി രൂപ ലാഭിക്കുമെന്നും പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചു. എല്ലാ പ്രവിശ്യാ സർക്കാരുകളെയും തീരുമാനം അറിയിച്ചുകഴിഞ്ഞതായി ബുധനാഴ്ച്ച നടന്ന മന്ത്രിസഭായോഗത്തിനു ശേഷം പ്രധാനമന്ത്രി മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു.
മന്ത്രിമാർക്കായി ആഡംബര വസ്തുക്കളുടെ ഇറക്കുമതി, ഔദ്യോഗിക വാഹനങ്ങൾ വാങ്ങൽ, വിദേശയാത്ര, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ താമസം തുടങ്ങിയവയെല്ലാം നിരോധിക്കും. ഇത്തരം നടപടികൾ വഴി ലാഭിക്കുന്ന തുക പ്രതിസന്ധിക്ക് പരിഹാരമാകില്ലെങ്കിലും ജനങ്ങളോടുള്ള പ്രതിബദ്ധത വർധിപ്പിക്കുന്നതിന് ഇത് അത്യാവശ്യമാണെന്ന് പാക്‌സർക്കാർ അറിയിച്ചു. പാചക വാതകവും, വൈദ്യുതിയും ലാഭിക്കാനായി സർക്കാർ ഓഫീസുകളുടെ പ്രവർത്തനം രാവിലെ 07:30 മുതലാരംഭിക്കാൻ നേരത്തെ സർക്കാർ ഉത്തരവിട്ടിരുന്നു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്ന് കരകയറാൻ ഐ എം എഫ് ധനസാഹായം ലക്ഷ്യമിട്ടുകൊണ്ടുള്ള കടുത്ത സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണ് പാക് സർക്കാർ
ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…
ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…
പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…
മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…