ദില്ലി: കോവിഡ് വൈറസിനെപ്പറ്റി ഭീതിയല്ല, മുൻകരുതലാണ് വേണ്ടതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രമന്ത്രിമാര്‍ ആരും വിദേശയാത്ര നടത്തരുത്. ജനങ്ങളും ആവശ്യമില്ലാത്ത വിദേശയാത്ര ഒഴിവാക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
കോവിഡ് 19 ഭീഷണിയുടെ പശ്ചാത്തലത്തില്‍ കേന്ദ്രര്‍ക്കാര്‍ പൂര്‍ണ്ണസജ്ജമാണെന്ന് പ്രധാനമന്ത്രി തന്റെ മറ്റൊരു ട്വീറ്റില്‍ വ്യക്തമാക്കി. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവരികയാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം വിദേശ സന്ദര്‍ശകര്‍ക്ക് ഇന്ത്യയില്‍ പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തി. എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള സന്ദര്‍ശകര്‍ക്ക് ഏപ്രില്‍ 15 വരെ വിസ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചു. വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് വരാനിരിക്കുന്ന ഇന്ത്യന്‍ പൗരന്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ മാറ്റിവയ്ക്കാനാകുന്ന യാത്രകള്‍ മാറ്റണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു. യാത്രകള്‍ ഒഴിവാക്കണമെന്ന നിര്‍ദ്ദേശം ജനങ്ങളെ ബുദ്ധിമുട്ടിക്കുമെങ്കിലും 135 കോടി ജനങ്ങളുടെ ആരോഗ്യത്തെ കരുതി യാത്ര ഒഴിവാക്കണമെന്ന് ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷ വര്‍ദ്ധന്‍ നിര്‍ദ്ദേശിച്ചു.
തിരുവനന്തപുരം : സൈബര്‍ സാമ്പത്തിക തട്ടിപ്പുകളില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന കര്‍ശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇന്റര്‍നെറ്റില്‍ തിരയുന്ന കസ്റ്റമര്‍…
വിഴിഞ്ഞം : ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയുടെ വീട്ടിലെ വാതില്‍ തകര്‍ത്ത് അലമാര കുത്തിത്തുറന്ന് നാല് പവന്‍ സ്വര്‍ണാഭരണങ്ങളും 45,000 രൂപയും…
ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള വിമാനത്തില്‍ സെപ്റ്റംബര്‍ 30-ന് കോക്ക്പിറ്റില്‍ വെച്ച് സഹപൈലറ്റിന്റെ ആക്രമണത്തെ പ്രതിരോധിക്കുകയും 174 ജീവന്‍ രക്ഷിക്കുകയും…
ഹൈദരാബാദ് : ഹൈദരാബാദിലെ ക്ഷേത്രത്തില്‍ വെള്ളിയാഴ്ച ഒരാള്‍ പൂജാരിയെ ആക്രമിക്കുകയും ദേവിയുടെ വിഗ്രഹത്തിന് നേരെ വടിയുപയോഗിച്ച് അടിക്കുകയും ചെയ്തു. ഹൈദരാബാദ്…
തിരുവനന്തപുരം : ലയണല്‍ മെസ്സിയെയും അര്‍ജന്റീന ടീമിനെയും കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസില്‍ മുന്‍…
പഞ്ചാബിലെ തരണ്‍ തരണ്‍ സെക്ടറില്‍ ഇന്ത്യ-പാകിസ്ഥാന്‍ അന്താരാഷ്ട്ര അതിര്‍ത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച രണ്ട് പാക് പൗരന്മാരെ അതിര്‍ത്തി…