Sunday, December 21, 2025

ഇന്ത്യയിലേക്ക് ഇനി വിസയില്ല…ഉത്തരവ് നാളെ മുതൽ നടപ്പിൽ വരും

കൊറോണ വൈറസ് ബാധയെ ആഗോള മഹാമാരിയായി ലോകാരോഗ്യസംഘടന പ്രഖ്യാപിച്ചതിനു പിന്നാലെ കനത്ത മുൻകരുതലുമായി ഇന്ത്യ.

സുരക്ഷാ നടപടികളുടെ ഭാഗമായി അടുത്ത മാസം പതിനഞ്ചാം തീയതി വരെ ഇന്ത്യയിലേക്കുള്ള എല്ലാത്തരം വിസകളും റദ്ദു ചെയ്തതായി കേന്ദ്രസർക്കാർ അറിയിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമെടുത്തത്.അതേസമയം, നയതന്ത്ര ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളുടെ പ്രവർത്തകർക്കും റദ്ദാക്കൽ ബാധകമല്ല.അടിയന്തര യാത്ര ആവശ്യമുള്ളവർ നയതന്ത്ര കാര്യാലയവുമായി ബന്ധപ്പെടണമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്.

Related Articles

Latest Articles