Thursday, May 16, 2024
spot_img

ആശങ്ക കനക്കുന്നു: കോളേജ് ഹോസ്റ്റലിൽ 54 വിദ്യാർത്ഥികൾക്കും മൂന്ന് ജീവനക്കാർക്കും നോറോ വൈറസ്‌

തൃ​ശൂ​ർ​:​ ​തൃ​ശൂ​ർ​ ​സെ​ന്റ് ​മേ​രീ​സ് ​കോ​ളേ​ജ് ​ഹോസ്റ്റലിൽ ​നോറോ വൈറസ്‌ വ്യാപനം. 54​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും​ ​മൂ​ന്ന് ​ജീ​വ​ന​ക്കാ​ർ​ക്കും​ ​നോ​റോ​ ​വൈ​റ​സ് ​സ്ഥി​രീ​ക​രി​ച്ചു.​ ഈ​ ​മാ​സം​ ​എ​ട്ട് ​മു​ത​ൽ​ ​രോ​ഗ​ല​ക്ഷ​ണം​ ​ക​ണ്ടു​ ​തു​ട​ങ്ങി​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​ഇ​വ​ർ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​ക​ളി​ൽ​ ​ചി​കി​ത്സ​ ​തേ​ടി.​ ​എ​ന്നാ​ൽ,​ ​ആ​രോ​ഗ്യ​വ​കു​പ്പി​ന് ​വി​വ​രം​ ​ല​ഭ്യ​മാ​യി​രു​ന്നി​ല്ല.​ ​ഏ​താ​നും​ ​ദി​വ​സം​ ​മു​മ്പ് ​എ​ട്ട് ​വി​ദ്യാ​ർ​ത്ഥി​നി​ക​ൾ​ ​രോ​ഗ​ബാ​ധി​ത​രാ​യി​ ​ജി​ല്ലാ​ ​ജ​ന​റ​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ചി​കി​ത്സ​ ​തേ​ടി​യെ​ത്തി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണ് ​ആ​രോ​ഗ്യ​വ​കു​പ്പി​ന്റെ​ ​ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്.

രോ​ഗ​ബാ​ധി​ത​രാ​യ​ ​വ്യ​ക്തി​ക​ളു​ടെ​ ​ര​ക്തം,​ ​മ​ലം,​ ​മൂ​ത്രം​ ​എ​ന്നി​വ​ ​ശേ​ഖ​രി​ച്ചി​രു​ന്നു.​ ​ബാ​ക്ടീ​രി​യ​ ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​തൃ​ശൂ​ർ​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജി​ലേ​ക്കും,​ ​വൈ​റ​സ് ​പ​രി​ശോ​ധ​ന​യ്ക്കാ​യി​ ​ആ​ല​പ്പു​ഴ​ ​വൈ​റോ​ള​ജി​ ​ലാ​ബി​ലേ​ക്കും​ ​അ​യ​ച്ചു.​ ​ആ​ല​പ്പു​ഴ​യി​ൽ​ ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് വൈറസ് ബാധ ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​രോ​ഗ​ബാ​ധ​ ​പൂ​ർ​ണ​മാ​യും​ ​നി​യ​ന്ത്ര​ണ​ത്തി​ലാ​കു​ന്ന​തു​വ​രെ​ ​ഹോ​സ്റ്റ​ലി​ൽ​ ​നി​ന്ന് ​ആ​രെ​യും​ ​വീ​ട്ടി​ലേ​ക്ക് ​വി​ട​രു​തെ​ന്ന​ ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കി.​ ​മ​റ്റ് ​ജി​ല്ല​ക​ളി​ലു​ള്ള​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​വീ​ട്ടി​ലേ​ക്ക് ​പോ​യ​വ​രു​ണ്ടെ​ങ്കി​ൽ​ ​വി​വ​രം​ ​ജി​ല്ലാ​ ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സി​ലേ​ക്ക് ​അ​റി​യി​ക്കാ​നും​ ​രോ​ഗം​ ​പ​ട​രു​ന്ന​ത് ​ത​ട​യാ​നും​ ​നി​ർ​ദ്ദേ​ശി​ച്ചു.

Related Articles

Latest Articles