International

കോവിഡ് ഭീതി ഒഴിയും മുൻപ് ബ്രിട്ടനെ ഞെട്ടിച്ച് നൊറോവൈറസ് വ്യാപനം; മുൾമുനയിൽ രാജ്യം

ലണ്ടന്‍: കൊവിഡ് വൈറസ് വ്യാപനത്തെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങൾ പിന്‍വലിച്ചതിനു തൊട്ടുപിന്നാലെ ബ്രിട്ടനെ ഞെട്ടിച്ചുകൊണ്ട് നോറോ വൈറസ് ബാധ. ബ്രിട്ടനില്‍ 154 പേര്‍ക്ക് ഇതുവരെ നോറോ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോവിഡിനോളം പ്രഹരശേഷിയുള്ള വൈറസാണിതെന്ന മുന്നറിയിപ്പ്​ രാജ്യത്തെ ആശങ്കയിലാക്കുന്നു.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നോറോ വൈറസ് ബാധ ഇത്രയേറെ പേര്‍ക്ക് ബാധിക്കുന്നത് ഇതാദ്യമാണ്. വയറിനും കുടലിനും മറ്റു പ്രശ്​നങ്ങളുണ്ടാക്കുന്ന നോറവൈറസ് ബാധയുടെ പ്രധാന ലക്ഷണങ്ങൾ ഛർദിയും വയറിളക്കവുമാണെന്നും കടുത്ത ത​ലവേദന, ശരീര വേദന, പനി എന്നിവയും ലക്ഷണങ്ങളാണെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു.

നേരിട്ടുളള സമ്പര്‍ക്കം വഴിയാണ് നോറോ വൈറസ് പ്രസരിക്കുന്നത്. നോറോ വൈറസ് ബാധയുള്ളവര്‍ ഭക്ഷണത്തില്‍ സ്പര്‍ശിച്ചാല്‍ അത് കഴിക്കുന്നവര്‍ക്കും രോഗം പകരും. വൈറസ്​ സ്വീകരിച്ച്‌​ 48 മണിക്കൂറിനുള്ളില്‍ രോഗി ലക്ഷണം പ്രകടിപ്പിക്കും. മൂന്നുദിവസം വരെ ഇത്​ നിലനില്‍ക്കുകയും ചെയ്യും. കൊവിഡിന്​ സമാനമായ നിയ​​ന്ത്രണങ്ങളിലൂടെയേ നോറോയേയും പ്രതിരോധിക്കാനാവൂ എന്ന്​ വിദഗ്ദ്ധർ പറയുന്നു.

admin

Recent Posts

കുവൈറ്റ് ദുരന്തം:പത്തനംതിട്ട ജില്ലയിൽ കൂടുതൽ ആളുകൾ മരിച്ചത് എന്തുകൊണ്ട് ?

വിഷയത്തിന്റെ ഗൗരവം തുടക്കത്തിലേ മനസിലാക്കി കേന്ദ്രസർക്കാർ ! മൃതദേഹങ്ങൾ ഒരുമിച്ച് നാട്ടിലെത്തിക്കും

6 mins ago

മൂന്നാം ഊഴം !!ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും; പുനഃനിയമനം ക്യാബിനറ്റ് റാങ്കോടെ

ദില്ലി : അജിത് ഡോവലിനെ ദേശീയ സുരക്ഷാ ഉപദേഷ്ടാവായി പുനഃനിയമിച്ച് കേന്ദ്രസർക്കാർ. പി.കെ മിശ്രയെ പ്രിൻസിപ്പൽ സെക്രട്ടറിയായും പുനഃനിയമിച്ചിട്ടുണ്ട്. ജൂൺ…

8 mins ago

കഷ്ടം തന്നെ ! പ്രതികരണശേഷിയില്ലാത്ത കുറെയെണ്ണം

റാഫയിലേക്ക് നോക്കി കഴിഞ്ഞവർ വൈഷ്ണോ ദേവിയിലേക്ക് കൂടി നോക്കുക

43 mins ago

കുവൈറ്റ് തീപിടിത്തം !മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി; തിരിച്ചറിഞ്ഞ മൃതദേഹങ്ങള്‍ ഇന്ന് എത്തിച്ചേക്കും

ദില്ലി: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വ്യോമസേന വിമാനം സജ്ജമാക്കി. ദുരന്തത്തിൽ മരിച്ച 49 പേരിൽ 45…

51 mins ago

ഇ വി എമ്മിനെ തെറിവിളിച്ച് നടന്ന രാഹുലും കൂട്ടരും ഇത് കേൾക്കണം

ഒരു വിവാദവുമില്ലാതെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കിയ ഇന്ത്യയെ പാർലമെന്റിൽ പ്രകീർത്തിച്ച് പാകിസ്ഥാൻ എം പി

1 hour ago

പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയതിന് പിന്നിൽ ചില ലക്ഷ്യങ്ങളുണ്ട്

വെറുതെയല്ല മോദി പബിത്ര മാർഗരീറ്റയെ കേന്ദ്രമന്ത്രിയാക്കിയത് ! അതിന് പിന്നിൽ ഒരൊറ്റ ലക്ഷ്യം മാത്രം

2 hours ago