International

‘ചിരിച്ചാൽ ജയിലിലാകും’; പത്ത് ദിവസം ആരും ചിരിക്കരുത്, മദ്യപിക്കുകയോ ഷോപ്പിം​ഗിനിറങ്ങുകയോ ചെയ്യരുത്; വിചിത്ര ഉത്തരവുമായി ഉത്തര കൊറിയ

പോംഗ്യാങ്: ഉത്തരകൊറിയയില്‍ (North Korea) ഇനി പത്ത് ദിവസം ആരും ചിരിക്കാന്‍ പാടില്ലെന്ന് കർശന നിര്‍ദേശം. മുന്‍ നേതാവ് കിം ജോങ്-ഇലിന്റെ പത്താം ചരമവാര്‍ഷികത്തില്‍, ഇന്ന് ആരംഭിക്കുന്ന 11 ദിവസത്തെ ദുഃഖാചരണത്തിന്റെ ഭാഗമായി ഉത്തര കൊറിയയിലെ പൗരന്മാരെ ചിരിക്കുന്നതില്‍ നിന്നും ഷോപ്പിംഗില്‍ നിന്നും മദ്യപാനത്തില്‍ നിന്നും വിലക്കിയിരിക്കുകയാണ്.

മദ്യപാനം, ചിരി എന്നിവ നിരോധിച്ചതിന് പുറമേ, ഒഴിവുവേളകളിൽ വിനോദങ്ങളിൽ ഏർപ്പെടാനും ആളുകൾക്ക് വിലക്കുണ്ട്. ചരമദിനത്തിന്റെ അന്ന് പലചരക്ക് ഷോപ്പിംഗ് സ്റ്റാൻഡുകളും നിരോധിച്ചിരിക്കുന്നു. ഇനി ആരെങ്കിലും ഇത് പാലിക്കാതിരുന്നാൽ, അവരെ ജയിലിൽ അടക്കും എന്നാണ് അധികൃതർ പറയുന്നത്. 1994 തൊട്ട് 2011 വരെ ഉത്തര കൊറിയ ഭരിച്ചിരുന്ന നേതാവാണ് കിം ജോങ്-ഉനിന്റെ പിതാവ് കിം ജോങ് ഇല്‍.

അതേസമയം മുതലാളിത്ത ജീവിതശൈലി യുവാക്കളിലെ പാശ്ചാത്യ സ്വാധീനങ്ങള്‍ എന്നിവയോടുള്ള രാജ്യത്തിന്റെ അടിച്ചമര്‍ത്തലിന്റെ ഭാഗമായി കിം ജോങ്-ഉന്‍ ഈ വര്‍ഷമാദ്യം സ്‌കിന്നി ജീന്‍സ്, സ്‌പോര്‍ട്ടിംഗ് മുള്ളറ്റ് ഹെയര്‍സ്‌റ്റൈലുകള്‍, ബോഡി പിയേര്‍സിങ് എന്നിവ നിരോധിച്ചിരുന്നു.

B4 Admin

Recent Posts

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

9 minutes ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

54 minutes ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

1 hour ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

2 hours ago