Sunday, June 2, 2024
spot_img

പരസ്യമദ്യപാനം ചോദ്യം ചെയ്തതിന് കൊലപാതകം; സഹോദരങ്ങൾ ഉൾപ്പെടെ നാല് പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ

ആലപ്പുഴ: ഹരിപ്പാട് 19കാരനെ ക്രിക്കറ്റ് സ്റ്റമ്പിന് തലക്കടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ വീതം പിഴയും ശിക്ഷ. മുഖ്യ പ്രതികളും സഹോദരങ്ങളുമായ ശ്യാംദാസ്, ഷാരോൺ ദാസ് എന്നിവർക്കാണ് ജീവപര്യന്തം. കൂട്ട് പ്രതികളായ ഹരീഷ്, സുനിൽകുമാർ എന്നിവർക്ക് മൂന്ന് വർഷം തടവും ശിക്ഷ വിധിച്ചു.

ആലപ്പുഴ ജില്ലാ അഡീഷണൽ സെഷൻസ്
കോടതിയാണ് ശിക്ഷ വിധിച്ചത്. ഹരിപ്പാട് സ്വദേശി ശരത്ചന്ദ്രനാണ് കൊലപ്പെട്ടത്. ക്രിക്കറ്റ് കളി സ്ഥലത്തെ പരസ്യമദ്യപാനം ചോദ്യം ചെയ്തതിനെ തുടർന്നായിരുന്നു കൊലപാതകം.

Related Articles

Latest Articles