പ്യോംഗ്യാംഗ്: ഉത്തരകൊറിയ വീണ്ടും അണുവായുധ പരീക്ഷണം നടത്തിയെന്ന് ആരോപണവുമായി ദക്ഷിണ കൊറിയ. ഹ്രസ്വദൂര മിസൈലുകളാണ് കിം ജോംഗ് ഉന്നും സംഘവും പരീക്ഷിച്ചതെന്നാണ് ദക്ഷിണ കൊറിയയുടെ ആരോപണം. ദക്ഷിണ കൊറിയന്‍ സൈനിക വിഭാഗങ്ങളുടെ തലവന്മാരാണ് സംയുക്ത പ്രസ്ഥാവനയിലൂടെ ആരോപണമുന്നയിച്ചത്.
രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശമായ ഹോഡോ മേഖലയില്‍ നിന്നാണ് മിസൈലുകള്‍ പരീക്ഷിച്ചതെന്നാണ് സൂചന. ഹോഡോ പ്രദേശത്തു നിന്ന് ഇതിന് മുന്‍പും ഹ്രസ്വ-ദീര്‍ഘ ദീര മിസൈലുകള്‍ ഉത്തരകൊറിയ പരീക്ഷിച്ചിട്ടുണ്ട്. അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തിയ ശേഷമുള്ള ആദ്യ മിസൈല്‍ പരീക്ഷണമാണ് ഇതെന്നാണ് വിവരം. ഇരു നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ച ഫലംകാണാതെപോയിരുന്നു.
70 മുതല്‍ 200 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചതെന്നും ഉത്തരകൊറിയന്‍ സൈനിക മേധാവിമാര്‍ പറഞ്ഞു. ഇനി മുതല്‍ ഭൂഖണ്ഡാന്തര മിസൈലുകള്‍ പരീക്ഷിക്കില്ലെന്ന് കിം ജോംഗ് ഉന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ അതിനു ശേഷവും ഉത്തരകൊറിയ അണുവായുധ പരീക്ഷണങ്ങള്‍ നടത്തിയിരുന്നുവെന്ന് വാര്‍ത്തകള്‍ പുറത്ത് വന്നു. ഉത്തരകൊറിയയുടെ പ്രധാന ആണവായുധ പരീക്ഷണ മേഖലയുടെ സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നായിരുന്നു ഇക്കാര്യം വ്യക്തമായിരുന്നത്.
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തില്‍പൈലറ്റ് സ്മിത് മച്ചാറിനെ ആക്രമിച്ചഒമാനി പൈലറ്റ്, തീവ്രവാദ ആശയങ്ങളാല്‍ സ്വാധീനിക്കപ്പെട്ട വ്യക്തിയായിരുന്നെന്ന് ഇസ്രയേല്‍…
ഗുജറാത്തിലെ രാജ്കോട്ടില്‍ കടബാധ്യത മൂലം ദുരിതത്തിലായ പച്ചക്കറി വ്യാപാരി കള്ളനോട്ട് നിര്‍മാണ കേസില്‍ പിടിയില്‍. രാജ്കോട്ട് സിറ്റി ക്രൈം ബ്രാഞ്ചും…
ടെല്‍ അവീവ് : ഫ്ളൈ ദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിലുണ്ടായ ആക്രമണത്തിന്റെ ഭീതിദമായ നിമിഷങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സ്മിത് മച്ചാറിനെ…
ഇസ്രയേലിലേക്കുള്ള യാത്രയ്ക്കിടയില്‍ ഫ്ലൈദുബായ് വിമാനത്തില്‍ ആകാശത്തുവെച്ച് ഭീകരാക്രമണശ്രമം ഉണ്ടായ വാര്‍ത്തയ്ക്ക് പിന്നാലെ എങ്ങനെ സഹപൈലറ്റിന് ക്യാപ്റ്റനായ സ്മിത് മച്ചാറിനെ ആക്രമിയ്ക്കാനുള്ള…
ദുബായില്‍ നിന്ന് ഇസ്രായേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്ളൈ ദുബായ് (flydubai) വിമാനത്തില്‍ യാത്രക്കാരുടെ ജീവന് മുനയിലേറ്റിയ അവിശ്വസനീയമായ ആക്രമണത്തിന്റെ…
വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന് വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…