Sunday, December 14, 2025

ഒരു പേജിന് പോലും കേടുപാടില്ല ! കത്തിക്കരിഞ്ഞ വിമാന അവശിഷ്ടങ്ങൾക്കിടയിൽ കേടുപാട് സംഭവിക്കാതെ ഭഗവദ് ഗീത; വൈറലായി വീഡിയോ

അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ ഞെട്ടലിലാണ് രാജ്യം. ഒരു യാത്രക്കാരൻ ഒഴികെ മുഴുവൻ യാത്രക്കാരും വിമാന ജീവനക്കാരും ദുരന്തത്തിൽ മരിച്ചു. വിമാനം പതിച്ച ഹോസ്റ്റൽ കെട്ടിടത്തിലുണ്ടായിരുന്നവരും ദുരന്തത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. നിരവധിപ്പേരെ കാണാതായിട്ടുണ്ട്. ഇവരുടെ കാര്യത്തിൽ കൂടെ വ്യക്തത വന്നാലേ ദുരന്തത്തിൽ എത്രപേർക്ക് ജീവൻ നഷ്ടമായി എന്നത് പറയാനാകൂ. അതേസമയം ദുരന്തസ്ഥലത്തെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും ഭഗവദ് ഗീതയുടെ ഒരു പകർപ്പ് കേടുപാടുകൾ കൂടാതെ കണ്ടെത്തി. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി മാറിയിരിക്കുകയാണ്.

അപകടസ്ഥലത്ത് അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഒരാൾ ഗ്രന്ഥത്തിന്റെ ഒരു പകർപ്പിന്റെ പേജുകൾ മറിച്ചുനോക്കുന്നത് ക്ലിപ്പിൽ കാണാം. പുസ്തകം പൂർണ രൂപത്തിൽ തന്നെ ലഭിച്ചിട്ടുണ്ട്. അപകടത്തിൽ പേജുകൾ കീറുകയോ കത്തിപ്പോവുകയോ ചെയ്തിട്ടില്ല. ചില പേജുകളിൽ കരി പറ്റിയതൊഴിച്ചാൽ പുസ്തകത്തിന് മറ്റ് കേടുപാടുകൾ ഒന്നും തന്നെ സംഭവിച്ചിട്ടില്ല. ഇത്രയും വലിയ ദുരന്തത്തിലും പുസ്തകത്തിന് യാതൊന്നും സംഭിവിച്ചില്ല എന്നത് അത്ഭുതപ്പെടുന്നുവെന്ന് ഉപയോക്താക്കൾ കുറിച്ചു.

Related Articles

Latest Articles