ദില്ലി : ഓപ്പറേഷന്‍ സിന്ദൂറിന്റെ പുതിയ ദൃശ്യങ്ങള്‍ പങ്കുവെച്ച് ഇന്ത്യന്‍ സൈന്യം. സൈന്യത്തിന്റെ വെസ്റ്റേണ്‍ കമാന്‍ഡിന്റെ എക്‌സ് അക്കൗണ്ടിലൂടെയാണ് വീഡിയോ പങ്കുവെച്ചിട്ടുള്ളത്. പാക് സൈനിക ലക്ഷ്യമാക്കിയുള്ള തിരിച്ചടിയുടെയും ഷെല്ലാക്രമണത്തിന്റെയും ദൃശ്യങ്ങളാണ് ‘ആസൂത്രണം ചെയ്തു, പരിശീലിച്ചു, നിര്‍വഹിച്ചു, നീതി നടപ്പാക്കി’ എന്ന അടിക്കുറിപ്പോടെ സൈന്യം പങ്കുവെച്ചിട്ടുള്ളത്.
Planned, trained & executed.
Justice served.@adgpi@prodefencechan1 pic.twitter.com/Hx42p0nnon
— Western Command – Indian Army (@westerncomd_IA) May 18, 2025
‘ഇതിന്റെയെല്ലാം തുടക്കം പഹല്‍ഗാം ഭീകരാക്രമണത്തില്‍നിന്നാണ്. ഉരുകിയ ലാവ പോലെയായിരുന്നു പ്രതികാര ദാഹം. മനസ്സില്‍ ഒരു ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ- ഇത്തവണ നമ്മള്‍ അവരെ തലമുറകളോളം ഓര്‍മിച്ചുവെക്കുന്ന ഒരു പാഠം പഠിപ്പിക്കും. ഇതൊരു പ്രതികാരനടപടിയല്ല. അത് നീതിയാണ്’ സൈനികന്‍ വീഡിയോയുടെ തുടക്കത്തിൽ പറയുന്നത് കാണാം. തുടര്‍ന്നാണ് ആക്രമണത്തിന്റെ ദൃശ്യങ്ങളുള്ളത്.

