ദില്ലി: റിസര്‍വ്വ് ബാങ്ക് നൽകിയ പണം എങ്ങനെ വിനിയോഗിക്കും എന്ന കാര്യം വെളിപ്പെടുത്താനാകില്ലെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ. ഇതു സംബന്ധിച്ച് വ്യക്തമായ തീരുമാനം ആയിട്ടില്ല. സർക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.
തുകയുടെ വിനിയോഗം സംബന്ധിച്ച് ബിമൽ ജലാൻ സമിതി ഒരു ഫോർമുല നൽകിയിട്ടുണ്ട്. അത് പിന്നീട് കൂടിയാലോചിച്ച് തീരുമാനം എടുക്കും. റിസർവ് ബാങ്കിന്റെ സ്വയംഭരണാധികാരത്തിൽ സർക്കാർ കൈകടത്തിയെന്ന ആരോപണം ഇതു വരെ കേൾക്കാത്തതാണെന്നും ധനമന്ത്രി പറഞ്ഞു,
കരുതൽ ധനശേഖരത്തിൽ നിന്നുമുളള 1.76 ലക്ഷം കോടി രൂപയാണ് റിസർവ് ബാങ്ക് കേന്ദ്രസർക്കാരിന് കൈമാറുന്നത്. ഘട്ടം ഘട്ടം ആയി തുക കൈമാറും. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലാണ് എന്ന റിപ്പോർ്ട്ടുകൾ കേന്ദ്രം തളളിയിരുന്നു. ഇതിന് പിന്നാലെയാണ് ആർ.ബി.ഐയുടെ സഹായം.

