Sunday, December 14, 2025

ലെസ്ബിയൻ പങ്കാളിക്കൊപ്പം ചെലവിടാൻ സമയം തികയുന്നില്ല ! കൈക്കുഞ്ഞിനെ കൊലപ്പെടുത്തി മാതാവ് !! ഇരുവരും അറസ്റ്റിൽ

ചെന്നൈ: ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ മാതാവും ലെസ്ബിയൻ പങ്കാളിയായ യുവതിയും അറസ്റ്റിൽ. തമിഴ്നാട്ടിലെ കൃഷ്ണഗിരി ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കുട്ടിയുടെ മാതാവ് ഭാരതി, അയൽക്കാരി സുമിത്ര (22) എന്നിവരാണ് അറസ്റ്റിലായത്. ഭാരതി 3 കുട്ടികളുടെ അമ്മയാണ്,

ഒന്നിച്ച് ജീവിക്കാൻ വേണ്ടിയാണ് ആറുമാസം മാത്രം പ്രായമുള്ള കുട്ടിയെ മാതാവും പങ്കാളിയും ചേർന്ന് കൊലപ്പെടുത്തിയതെന്നാണ് പോലീസ് പറയുന്നത്. ഇരുവരും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങൾ യുവതിയുടെ ഭർത്താവ് കാണാനിടയായതോടെയാണ് ഞെട്ടിക്കുന്ന ക്രൂരതയെക്കുറിച്ച് പുറംലോകമറിയുന്നത്. ഭാരതിക്ക് നേരത്തെ രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. മൂന്നാമത്തെ കുട്ടിയെ ആണ് ലെസ്ബിയൻ പങ്കാളിക്കൊപ്പം ചേർന്ന് കൊലപ്പെടുത്തിയത്.

അഞ്ചുമാസം പ്രായമായ ഇവരുടെ ആൺകുഞ്ഞ് നവംബർ അഞ്ചിന് മരിച്ചു. പാൽ നൽകുന്നതിനിടെ കുഞ്ഞ് അബോധാവസ്ഥയിലായി എന്നാണ് ഭാരതി ഭർത്താവിനോടു പറഞ്ഞത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.തുടർന്ന് തൊട്ടടുത്തുള്ള കൃഷിയിടത്തിൽ കുട്ടിയുടെ സംസ്കാരം നടത്തുകയും ചെയ്തു. എന്നാൽ, പിന്നീട് , കുഞ്ഞിന്റെ മരണത്തിൽ സുരേഷിനുണ്ടായ ചില സംശയങ്ങളാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്.

യുവതിയുടെ ഫോണിൽനിന്ന് കണ്ടെത്തിയ സന്ദേശവും ഫോട്ടോകളും വീഡിയോകളും ആണ് സ്വവർഗ ബന്ധത്തെക്കുറിച്ചുള്ള സൂചന നൽകിയത്. തന്റെ ബന്ധത്തിന് വിലങ്ങുതടിയാകുമെന്ന് കരുതിയാണ് ഭാര്യ കുട്ടിയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി ഭർത്താവ് അന്വേഷണസംഘത്തിന് മൊഴിനൽകി. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്‍റെ ചുരുളഴിച്ചത്.

തുടർന്ന് പോലീസ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്തു. കഴുത്ത് ഞെരിച്ച്, ശ്വാസംമുട്ടിച്ചാണ് കുട്ടിയെകൊലപ്പെടുത്തിയതെന്ന് പോസ്റ്റമോർട്ടം റിപ്പോർട്ടിൽ തെളിഞ്ഞു. യുവതി അന്വേഷണ സംഘത്തോട് കുറ്റസമ്മതം നടത്തിയതായാണ് വിവരം. നാലും അഞ്ചും വയസ്സുള്ള രണ്ട് പെൺകുഞ്ഞുങ്ങൾ കൂടി ഭാരതിക്കുണ്ട്. വീണ്ടും ഒരു കുഞ്ഞു കൂടി ആയതോടെ ഭാരതിക്കും സുമിത്രക്കും തമ്മിൽ ചെലവിടാൻ സമയം ലഭിക്കാതായി. ഇതോടെ, കുഞ്ഞിനെ കൊലപ്പെടുത്താൻ ഇരുവരും തീരുമാനിക്കുകയായിരുന്നു.

ഭാരതിയും സുമിത്രയും തമ്മിൽ 3 വർഷമായി ബന്ധമുണ്ടെന്ന് പോലീസ് പറയുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ കാര്യം ഭാരതി സുമിത്രയോട് പറഞ്ഞതിന്റെ വാട്സാപ്പ് ശബ്ദ സന്ദേശം ഉൾപ്പെടെ സുരേഷ് പോലീസിനു കൈമാറിയിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles