ഇന്ത്യൻ വ്യോമസേനയുടെ മികവ് രാജ്യം കാക്കുന്നതിന് മാത്രമല്ല ജീവൻ രക്ഷിക്കാനും ഒപ്പമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ്.ഇന്നലെ രാത്രിയിൽ വ്യോമസേന പൂനെയിൽ നിന്ന് ദില്ലിയിലേക്ക് എയർലിഫ്റ്റ് ചെയ്തത് അഞ്ച് അവയവങ്ങളാണ്.വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ വിമാനമാണ് അഞ്ച് അവയവങ്ങളുമായി പറന്നത്. പൂനെയിലെ R&R മിലിട്ടറി ഹോസ്പിറ്റലിലെ വിദഗ്ധ സംഘവും വിമാനത്തിലുണ്ടായിരുന്നു.
ഹിൻഡാൻ എയർഫോഴ്സ് സ്റ്റേഷനിൽ നിന്നാണ് വിമാനം ടേക്ക് ഓഫ് ചെയ്തത്. പല അപകട സമയങ്ങളിലും സാഹസികമായി ഇടപെട്ട് അനേകം ജീവനുകൾ സംരക്ഷിക്കുന്നതിൽ ഇന്ത്യൻ വ്യോമസേന പങ്കാളികളായിട്ടുണ്ട് കൂടാതെ നേരത്തെ വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതം അനുഭവിക്കുന്ന വിയറ്റ്നാമിന് സഹായമെത്തിച്ചതും സി-17 ഗ്ലോബ്മാസ്റ്റർ വിമാനത്തിലായിരുന്നു. മാനുഷിക സഹായങ്ങൾ നൽകുന്നതിൽ നിർണായക പങ്കാണ് വ്യോമസേന വഹിക്കുന്നത്.

