'Not to Wayanad immediately, will reach Mananthavadi after the people calm down'; AK Saseendran
വയനാട്: നഗരത്തിൽ കാട്ടാന ഒരാളുടെ ജീവനെടുത്തതിനെ തുടർന്ന് വൻ പ്രതിഷേധം നടക്കുന്നതിനാൽ മാനന്തവാടിയിലേക്ക് ഉടൻ ഇല്ലെന്ന് വനം മന്ത്രി എ.കെ ശശീന്ദ്രൻ. ജനങ്ങൾ ശാന്തമായതിന് ശേഷം മാനന്തവാടിയിലെത്തും. വിഷയത്തെ വികാരപരമായാണ് ജനങ്ങൾ കാണുന്നത്. മുഖ്യമന്ത്രിയുമായും ചീഫ് സെക്രട്ടറിയുമായും സംഭവത്തെ കുറിച്ച് ചർച്ച നടത്തും. മരിച്ചയാളുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായവും ആശ്രിതർക്ക് ജോലിയും നൽകുമെന്ന് മന്ത്രി അറിയിച്ചു.
അതേസമയം, മാനന്തവാടിയിൽ ഒരാളുടെ ജീവനെടുത്ത കൊലയാളി കാട്ടാനയെ മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് പുറത്തിറങ്ങി. ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് മയക്കുവെടി വയ്‌ക്കാനുള്ള ഉത്തരവ് പുറത്തിറക്കിയത്. മയക്കുവെടി വച്ചത്തിന് ശേഷം കാട്ടാനയെ ഉൾവനത്തിൽ തുറന്ന് വിടും. ഇതിനായി മുത്തങ്ങയിൽ നിന്ന് രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. മയക്കുവെടിവയ്‌ക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞതായി വനംവകുപ്പ് അറിയിച്ചു.
ഇന്ന് രാവിലെയാണ് കാട്ടാനയുടെ ആക്രമണത്തിൽ അജീഷ് (47) കൊല്ലപ്പെട്ടത്. മതിൽ പൊളിച്ചെത്തിയ ആന അജീഷിനെ ആക്രമിക്കുകയായിരുന്നു. കർണാടക റേഡിയോ കോളർ ഘടിപ്പിച്ച് കാടുകയറ്റിയ ആനയാണ് ജനവാസമേഖലയിലേക്കെത്തിയത്.
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…
കഴിഞ്ഞ 20 വർഷത്തിനിടെ ഭീകരൻ ഇന്ത്യയിൽ എത്തിയത് ആറ് തവണ ! സന്ദർശനത്തിന്റെ ലക്ഷ്യങ്ങൾ ചികഞ്ഞെടുത്ത് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ…